അടിമാലി: മത്തായി സാറിന് സന്തോഷമടക്കാനായില്ല… രണ്ടര പതിറ്റാണ്ടിന് ശേഷം ഒപ്പം ജോലി ചെയ്ത കൂട്ടുകാരനെ കണ്ടത് വിമോചനയാത്രയുടെ നായകന്റെ വേഷത്തില്‍… 1976 കാലഘട്ടം മുതല്‍ ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചിങ്ങവനം ശാഖയില്‍ ചാക്കോസാറും കുമ്മനം രാജശേഖരനും ഒരു മിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. 15 വര്‍ഷക്കാലം ഒരുമിച്ച് ജോലി ചെയ്തു. പിന്നാട് ഇരുവരും വ്യത്യസ്ഥ മേഖലകളിലായി.
അടിമാലി 200 ഏക്കര്‍ കല്ലറയ്ക്കല്‍ മത്തായിയെ കണ്ടമാത്രയില്‍ തന്നെ കുമ്മനം പഴയ സ്നേഹിതനെ തിരിച്ചറിഞ്ഞു. സ്നേഹ സൗഹൃദം ഒരാലിംഗനത്തിലേക്ക് വഴിമാറി. ഉടന്‍ തന്നെ തന്റെ തോളിലുണ്ടായിരുന്ന ഷാള്‍ അദ്ദേഹത്തെ അണിയിച്ച് വിശേഷങ്ങളിലേക്ക് കടന്നു.
തന്റെ സുഹൃത്തായ കുമ്മനത്തെക്കുറിച്ച് പറയാന്‍ മത്തായി സാറിന് ഏറെ കാര്യങ്ങള്‍ ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ ആത്മാര്‍ത്ഥതയും സ്നേഹവും സത്യസന്ധതയും നിശ്ചയദാര്‍ഢ്യവുമൊക്കെ കൈമുതലായുള്ള ശാന്തനായ മനുഷ്യന് എന്ന് മത്തായിസാര്‍ പറഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: