കോട്ടയം: കേരള രാഷ്ട്രീയം വഴിത്തിരിവിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമോചനയാത്രയ്ക്ക് കേട്ടയത്ത് ലഭിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് ഒന്നുമില്ലാതാക്കി മാറ്റിയതിന്റെ അമര്‍ഷത്തിലാണ് ജനങ്ങള്‍. ഈ നാടിനെ ഇത്രയും നാള് ഭരിച്ച് നശിപ്പിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൂടെപ്പോകാന്‍ ജനങ്ങള്‍ തയ്യാറല്ല. അതിന് തെളിവാണ് വിമോചന യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണം. ഇനി ഒരു സംശുദ്ധ ഭരണം ആവശ്യമാണെന്ന് ജനങ്ങള്‍ കരുതുന്നതായും കുമ്മനം വ്യക്തമാക്കി.
അന്നത്തിനും വെളളത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് ബിജെപി. നാട് ഭരിച്ചവര്‍ പണമുണ്ടാക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ജനങ്ങള്‍ ഒന്നുമില്ലാത്തവരായി മാറുകയും അവര്‍ തടിച്ചുകൊഴുക്കുകയും ചെയ്യുന്നതാണ് നാം കണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: