ആലപ്പുഴ: ആറന്മുളയില് വിമാനത്താവളത്തിനായി അനധികൃതമായി നികത്തിയ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണ്. കമ്പനിയില്‍ ഓഹരിയെടുത്തവരെ ആശ്വസിപ്പിക്കുന്നതിനായി കമ്പനി അധികൃതര്‍ ഇടയ്ക്കിടക്ക് നടത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ല.
വിമാനത്താവളത്തിനായി നികത്തിയ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ പിന്‍വലിക്കണം. ഭൂമി നികത്തിയത് പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ഇതുവരെ നടപ്പായില്ല. 300 ഏക്കര്‍ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച പാവപ്പെട്ട ഭൂരഹിതരായ പട്ടികജാതി -വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം വീണ്ടുമൊരു ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: