തിരുവല്ല: കേരള വിമോചന യാത്രയില്‍ ഉടനീളം വിമോചന സന്ദേശവുമായി പുസ്തകവണ്ടി. ബിജെപി സംസ്ഥാന കമ്മറ്റിയുടെ ചുമതലയിലാണ് പുസ്തകവണ്ടി യാത്രയ്ക്ക് ഒപ്പം നീങ്ങുന്നത്. ജന്മഭൂമി, കുരുക്ഷേത്ര തുടങ്ങിയ പ്രസാധകരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ഈ വണ്ടിയില്‍ ലഭിക്കും. ഒ. രാജഗോപാല്‍ രചിച്ച ബിജെപി ചരിത്രവും ദൗത്യവും എന്ന പുസ്തകം അടക്കം പത്ത് പുസ്തകങ്ങള്‍ 100 രൂപക്ക് ലഭിക്കും.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം, വിദേശനയത്തിന്റെ വിശ്വവിജയം, ബിജെപിയും മതന്യൂനപക്ഷവും, അസിഷ്ണുതയുടെ സത്യവും മിഥ്യയും, കേരളഭരണം വരുത്തിയ പാരിസ്ഥിതിക ശോഷണം, പിണറായി മുതല്‍ പ്ലീനംവരെ, ഭീകരതയുടെ അടിവേരുകള്‍, കോണ്‍ഗ്രസ് ഫാസിസവും പെണ്ഹിറ്റ്ലറും, സാമൂഹിക നവോത്ഥാനം.
വ്യക്തികളും പ്രസ്ഥാനങ്ങളും എന്നിവയാണ് ഈ ഇനത്തിലെ മറ്റ് പുസ്തകങ്ങള്‍. ജന്മഭൂമി പ്രസിദ്ധീകരണങ്ങളായ നരേന്ദ്രമോദിയുടെ ദിഗ്വിജയം, അമേരിക്കയിലും നരേന്ദമോദി, നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്, പി. പരമേശ്വരന് മുതല്‍ പി.ടി. ഉഷവരെ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പ്രത്യേക കിഴിവോടെ പുസ്തക വണ്ടിയില്‍ ലഭ്യമാണ്.
ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം രൂപയുടെ വില്പനയാണ് പുസ്തക വണ്ടിയില്‍ പ്രതിദിനം നടക്കുന്നത്. ഭാരതത്തിന്റെ വികസനനായകന് നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് കൂടുതലായി വില്പന നടക്കുന്നത്. യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റും യാത്രയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറുമായ ആര്.എസ് രാജീവാണ് പുസ്തകവണ്ടിയുടെ ചുമതലക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: