Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താനാകും: രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:32 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തിരുവനന്തപുരത്ത് വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്.

കേരളത്തില്‍ മൂന്നാംശക്തി വരണം. മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ഇവിടെ തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്നതിലും ചെറുപ്പക്കാര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കുന്നതിലും തീര്‍ത്തും പരാജയമായിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദല്‍ ഇല്ലെന്നായിരുന്നു നേരത്തെ മുതല്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ തെരഞ്ഞെടുക്കുകയായിരുന്നെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ തല്ലുകൂടുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മോതിരംമാറ്റം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തിരുവനന്തപുരത്ത് വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇടതിന്റെയും വലതിന്റെയും രാഷ്‌ട്രീയ അവസരവാദത്തെ രാജ്‌നാഥ് സിംഗ് പരിഹസിച്ചത്. തല്ലുകൂടലും മോതിരംമാറ്റവും എങ്ങനെ ഒരുമിച്ചു പോകുമെന്നും അദ്ദേഹം ചോദിച്ചു.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇത്തവണ ഞങ്ങള്‍ക്ക് അടുത്ത തവണ നിങ്ങള്‍ക്ക് എന്ന നിലയില്‍ എല്‍ഡിഎഫും യുഡിഎഫും കേരളം ഭരിക്കുകയാണ്. ഇതിന് പിന്നില്‍ പരസ്പര ധാരണയാണെന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. വിമോചനയാത്ര വെറുതെയാകില്ലെന്നും ഇടതില്‍ നിന്നും വലതില്‍ നിന്നുമുളള കേരളത്തിന്റെ വിമോചനത്തിനായിരിക്കും ഇത് കളമൊരുക്കുകയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ശേഷം ഇതാദ്യമായിട്ടാണ് ഇരുപത് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരുമിച്ച് ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ അവസരമൊരുങ്ങുന്നത്. അത് ബിജെപി അധികാരത്തിലെത്തിയ ശേഷമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന് ഇതുവരെ ഇങ്ങനൊരു സഹായം പാവങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ന് നയതന്ത്ര രംഗത്ത് ഏതെങ്കിലും ഒരു രാജ്യത്തെ ഒഴിവാക്കരുതെന്ന് ലോകരാജ്യങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഭാരതമായിരിക്കും. അതിന് കാരണമായത് നരേന്ദ്രമോദി സര്‍ക്കാരാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനമെന്ന മന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെയ്‌ക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഇതൊരു മുദ്രാവാക്യമല്ല ഒരു ആശയമാണെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബിജെപി മുന്നോട്ടുപോകുകയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ ഇരുപത് മാസങ്ങള്‍ക്കുള്ളില്‍ ഒരു അഴിമതി പോലും സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടില്ലെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.