തിരുവനന്തപുരം: വിമോചന യാത്രയുടെ സമാപന വേദയില്‍ പ്രമുഖര്‍ ബിജെപയില്‍ ചേര്‍ന്നു. നവാഗതര്‍ക്ക് പാര്‍ട്ടി അണികള്‍ ആവേശോജ്ജ്വല സ്വീകരണം നല്കി. അനുഗ്രഹീത സിനിമാ സംവിധായകനും നടനുമായ രാജസേനന്, വികസന വേഗത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ബിജെപിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് കുമ്മനം രാജശേഖരനില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങിയത്.
കേരളത്തില്‍ മാറ്റത്തിന്റെ ശബ്ദമുയര്‍ത്തി ജനകീയ മുന്നേറ്റം നടത്തുന്ന ബിജെപിയുടെ കൊടിക്കീഴിലേക്ക് ഫാദര്‍ ചാക്കോ എബ്രഹാം, സി.വി. രാമന്‍പിള്ളയുടെ ചെറുമകന് ഡോ. പ്രതാപന് എന്നിവരും അണിചേര്‍ന്നു. കൊല്ലം ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ പുരോഹിതനാണ് ഫാദര്‍ ചാക്കോ എബ്രഹാം. അഴിമതി ഭരണത്തിലൂടെ ഇരുമുന്നണികളും കേരളത്തെ നാശത്തിലേക്കാണ് നയിച്ചത്. കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി കാലം കരുതിവച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ നേരടയാളമാണ് കുമ്മനമെന്ന് മൂവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: