തൊടുപുഴ: ജില്ലയില്‍ ഷെഡ്യൂള്‍ മാറ്റവുമായി കെഎസ്ആര്‍റ്റിസി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് മാറ്റം വരുത്തി വ്യാപക ക്രമക്കേട്.
ഇത്തവണ സൂപ്പര്‍ക്ളാസ് സര്‍വ്വീസുകള്‍ സീനിയര്‍ ജീവനക്കാര്‍ എത്തണമെന്ന കെഎസ്ആര്‍ടിസിയുടെ നിര്‍ദ്ദേശമാണ് യൂണിറ്റ് ഓഫീസര്‍മാരുടെയും, ഭരണകക്ഷി യൂണിയന്റെയും താല്പര്യപ്രകാരം അട്ടിമറിക്കപ്പെട്ടത്. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്ക് സീനിയോറിറ്റി പരിഗണിക്കാതെ ഷെഡ്യൂളുകള്‍ പോസ്റ്റ് ചെയ്ത് നല്കുവാനും, മറ്റ് യൂണിയനില്‍പ്പെട്ട വനിതകള്‍ക്കടക്കം രാത്രിക്കാല സര്‍വ്വീസുകളും സ്റ്റേ സര്‍വ്വീസുകളും നിര്‍ബന്ധിച്ച് നല്‍കിയതായി നിരവധി പരാതികളുണ്ട്.
ഇടുക്കി ജില്ലയിലൊഴിച്ച് മറ്റ് ജില്ലകളിലെല്ലാം മാനദണ്ഡങ്ങളനുസരിച്ച് ഷെഡ്യൂള്‍ മാറ്റം നടക്കുമ്പോള്‍ ഇടുക്കിയിലെ മൂലമറ്റത്തും, കുമളിയിലും വ്യാപകമായ ക്രമക്കേടാണ് ഇതില്‍ നടക്കുന്നത്. സംഭവത്തില്‍ ബിഎംഎസ് അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ക്ക് സംഭവത്തില്‍ പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. പരാതികള്‍ പരിഗണിക്കാതെ തങ്ങളുടെ ഇഷ്ടക്കാരെ യൂണിറ്റ് അധികൃതര്‍ ഓപ്ഷനുകളില്‍ വെട്ടി തിരുത്ത് വരുത്തി തിരുകി കയറ്റുന്നതിനെതിരെ മൂലമറ്റം ഡിപ്പോയിലെ ജീവനക്കാര്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരമാണ് സര്‍വ്വീസുകള്‍ നടക്കുന്നത്. പരാതികള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: