തൊടുപുഴ: തൊടുപുഴ-പാലാ റൂട്ടില്‍ നടുക്കണ്ടം വളവില്‍ അപകടം പതിവായി. ഒരു മാസത്തിനിടെ മൂന്ന് ലോറികളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. റോഡ് നവീകരിച്ചതിന് ശേഷം മീന്‍ കയറ്റിവന്ന ലോറിയാണ് നടുക്കണ്ടം വളവില്‍ ആദ്യം മറിഞ്ഞത്. ഒരാഴ്ച മുന്‍പ് തേങ്ങ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് മറ്റൊരു ചരക്ക് ലോറി മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകടം പതിവാകാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
നടുക്കണ്ടത്തെ വളവ് നിവര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരിങ്കുന്നം പുത്തന്‍ പള്ളിക്ക് താഴ്ഭാഗത്ത് അപകടകരമായ ഭാഗം വീതികൂട്ടന്ന നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത്തരത്തില്‍ നടുക്കണ്ടത്തും നിര്മ്മാണ് നടത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: