.
തൊടുപുഴ: മണക്കാട് ഗ്രാമപഞ്ചായത്തില്‍ പുതുപ്പരിയാരം ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ നിര്‍മ്മാണം നടത്തിയ ടാര്‍ മിക്സിങ്ങ് പ്ലാന്റ് നിര്‍മ്മാണം നിയമ-ചട്ടലംഘനമെന്ന് ഹൈക്കോടതി.
മണക്കാട് മഠത്തില്‍ ജില്‍മോന്‍ ജോണ്‍, ജിനോ ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനഃധികൃതമായി നിര്‍മ്മാണം നടത്തിയ ടാര്‍പ്ലാന്റ് കേരള കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ എം. സന്താന ഗൗഡര്‍, ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് കണ്ടെത്തി. ടാര്‍ ടാര്‍മിക്സിങ് പ്ലാന്റിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച 2016 ഡിസംബറിലെ ലെ 38356/2016 വിധിക്കെതിരെ ജില്‍മോന്‍ ജോണ്‍ ഡിവിഷന് ബഞ്ചിന് നല്കിയ അപ്പീലാണ് വിശദമായ വാദങ്ങള്‍ക്ക് ശേഷം കോടതി തള്ളിത്.
മണക്കാട് ഗ്രാമപഞ്ചായത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പി. രവീന്ദ്രന്, ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. എം.എച്ച്. ഹനില്‍കുമാര്‍ എന്നിവരും ടാര്‍ ടാര്മിക്സിങ്പ്ലാന്റ് വിരുദ്ധസമരസമിതിക്കു വേണ്ടി അഡ്വ. ഹരീഷ് വാസുദേവന്‍, അഡ്വ. രാജന് വിഷ്ണുരാജ് എന്നിവരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടി അഡ്വ. ടി. നവ
ീനും ഹാജരായി. പ്ലാന്റുടമയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് എസ്. ശ്രീകുമാര്‍, അഡ്വ. മാത്യു ജോണ്‍ എന്നിവരും ഹാജരായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനഃധികൃതമായി നിര്‍മ്മാണം നടത്തിയ ടാര്‍ മിക്സ് പ്ലാന്റ് ഉടന്‍ പൊളിച്ചു നീക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍, പുതുപ്പരിയാരത്ത് ആരംഭിക്കുന്ന ടാര്മിക്സിങ്പ്ലാന്റ് അനഃധികൃതമാണെന്നും നിയമ-ചട്ടലംഘനങ്ങളുടെ പര്യായമാണെന്നും വെളിവാക്കി കേരള ഹൈക്കോടതിയും ഉത്തരവായ സാഹചര്യത്തില്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനിടയാക്കുന്ന ടാര്‍മിക്സ് പ്ലാന്റ് അടിയന്തിരമായി പൊളിച്ച് നീക്കാന്‍ സത്വര നടപടി ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തില്‍ ആരംഭിക്കുമെന്നും സമരസമിതി ഭാരവാഹികളായ പി.എസ്. ജേക്കബ്,ബിജു കൃഷ്ണന് , എം.കെ. ജോണ്സണ് ,സിബി മാത്യ
ൂസ്, പി.എ. തോമസ്, ജയരാമന്, ദീപു സിറിയക് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: