ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര ഊഷ്മളമായിരുന്നു. ഇന്ത്യയ്ക്കെതിരെ സംസാരിക്കുമ്പോഴും വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും അവര്‍ ആ കൂട്ടുക്കെട്ട് നിലനിര്‍ത്തി. പറഞ്ഞ് വരുന്നത് ചൈന-പാക്കിസ്ഥാന് ബന്ധത്തെ കുറിച്ചാണ്.
എന്നും ഇന്ത്യയ്ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. ഭീകരര്‍ ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധം നടത്തുമ്പോഴും ഇന്ത്യ അതിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും അവര്‍ പരസ്പരം പിന്തുണച്ച് സംസാരിക്കുമായിരുന്നു.
എന്നാല്‍ ഇന്ന് ചൈനയ്ക്കും പാക്കിസ്ഥാനുമിടയില്‍ അസ്വാരസ്യം രൂപപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ രൂപാന്തരപ്പെടുന്നു. ഏത് ഭീകരവാദത്തെയാണോ ചൈന എതിര്‍ത്തത് ആ ഭീകരവാദം തന്നെയാണ് ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കിയിരിക്കുന്നത്.
ക്രിത്യമായി പറഞ്ഞാല്‍ 2016 ഡിസംബര്‍ 28, അന്ന് ചൈനയിലെ സിന്‍ജിയാങിലെ ഹോതന് മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനുവരി എട്ടിന് ചൈന്യ നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. വിഷയം അവിടം കൊണ്ട അവസാനിച്ചു. എന്നാല്‍ പാക്കിസ്ഥാനുമായുള്ള സൗഹൃദം ഉപേക്ഷിക്കാനായിരുന്നു ചൈനയുടെ തീരുമാനം. അതിന്റെ പ്രാരംഭ നടപടിയെന്നോണം അവര്‍ അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ കൊണ്ടു വരുന്നു.
ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് സിന്‍ജിയാങ് സര്‍ക്കാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈന തങ്ങളുടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരെ സുരക്ഷ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്ന് പരിശീലനം നേടിയാണ് ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതെന്ന് ചൈന ശക്തമായി വിശ്വസിക്കുന്നു.
സിന്‍ജിയാങ് ചെയര്മാന് ഷൊഹ്രത്ത് സക്കീര്‍ പറഞ്ഞത്, അനധികൃതമായി അതിര്‍ത്തി കടന്ന് എത്തുന്നതാരാണെങ്കിലും അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ്.
ചൈനയുടെ കാപട്യങ്ങള്‍ തെളിയിക്കുന്ന രണ്ട് കാര്യങ്ങള്‍
1. പാക്കിസ്ഥാനി ഭീകരനായ മസൂദ് അസറിന് ഇന്ത്യ വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചൈനയാണ് പിക്കിസ്ഥാനെ പിന്തുണച്ച് അതിനെ എതിര്‍ത്തത്. എന്നാല്‍ ഇന്ന് അതേ ഭീകരവാദം ചൈനയ്ക്ക് വിനയാകുന്നു. ഭീകരര്‍ ചൈനയ്ക്കെതിരെ തിരിഞ്ഞപ്പോള്‍, അതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നറിഞ്ഞിട്ട് കൂടി ചൈന നടപടി സ്വീകരിക്കാനൊരുങ്ങി. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ ചൈനയുടെ കണ്ണില്‍ അവരാരും ഭീകരരല്ലാതായി.
2. പാക്കിസ്ഥാന്റെ ഭീകരരെ വച്ചുള്ള നിഴല്‍ യുദ്ധം കാരണം ഇന്ത്യ അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ സ്ഥാപിച്ചപ്പോള്‍ ചൈന അതിനെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ ഇന്ന് ചൈന അതിര്‍ത്തി തിരിച്ച് വേലിക്കെട്ടുമ്പോള്‍ അവര്‍ അതിനെ ന്യായമായി വിലയിരുത്തുന്നു. ഇതിനെ വിരോധാഭാസമെന്നല്ലാതെ എന്ത് പറയാന്‍. ഇന്ത്യ വീയറ്റ്നാമിലേയ്ക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നു, മംഗോളിയയ്ക്ക് സഹായം നല്കുന്നു, അമേരിക്ക, ജപ്പാന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നാവിക ബന്ധം പുലര്‍ത്തുന്നു. ഇതിനെയെല്ലാം വിമര്‍ശിച്ചതിലൂടെ ചൈന വീണ്ടും വീണ്ടും കാപട്യം കാണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: