കൊല്ലം: ഇനി ഉത്സവകാലം. ഇക്കുറിയും പൂരനഗരികളിലെ സൂപ്പര്‍താര പരിവേഷവുമായി ശിവരാജു. തിടമ്പ് ശിരസില്‍ വച്ചാല്‍ തലകുനിക്കില്ലയെന്നത് ശിവരാജുവിനെ പൂരനഗരിയിലെ പ്രിയങ്കരനാക്കുകയാണ്.
തൃക്കടവൂര്‍ എന്ന പ്രദേശത്തെ ഇന്ന് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിറസാന്നിദ്ധ്യമാക്കി മാറ്റിയിരിക്കുകയാണ് ഈ ഗജവീരന്‍. പേരിന് മുന്നിലുള്ള പദപ്രയോഗം പോലെ സാക്ഷാല്‍ മഹാദേവന്റെ പുത്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിനു സ്വന്തമാണ് ശിവരാജു. കോന്നി ആനക്കൂട്ടില്‍ നിന്നും തൃക്കടവൂര്‍ ക്ഷേത്രത്തില്‍ എത്തിയ രാജു അറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെ തലയെടുപ്പിലെ ഗജരാജാക്കന്‍മാരുടെ കൂട്ടത്തിലേക്ക് എത്തിപ്പെടുന്നത്.
2009ല്‍ തൃശ്ശൂര്‍പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തില്‍ തിടമ്പാനയുടെ വലതുകൂട്ടായി തല പിടിച്ചുനിന്ന ശിവരാജുവിനെ ആനപ്രേമികള്‍ കൂടുതലുള്ള തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല. തോട്ടി വടിയുടെ കുത്തല്‍ വേണ്ട ശിവരാജുവിന് ശിരസ് ഉയര്‍ത്താന്‍ എന്നത് ഈ ആനയെ പൂരനഗരികളില്‍ ശ്രദ്ധേയനാക്കി. പിന്നീട് വടക്കന്‍ ജില്ലയിലെ എഴുന്നള്ളത്തുകളില്‍ സജീവസാന്നിദ്ധ്യമാകുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ മേജര്‍ ക്ഷേത്രങ്ങളിലെയും തിടമ്പ് ശിവരാജുവിന് ഉള്ളതാണ്.
തെക്കന്‍ കേരളത്തില്‍ ശിവരാജുവിനൊപ്പം നില്‍ക്കാന്‍ മറ്റൊരു കരിവീരനില്ലയെന്ന് പറയാം. ശിവരാജുവിന്റെ എഴുന്നള്ളത്ത് ഏക്ക തൂക ഒരുലക്ഷം രൂപയാണ്. ഒരേദിവസം നിരവധി ആവശ്യക്കാര്‍ എത്തിയാല്‍ ലേലത്തില്‍ വയ്‌ക്കും. ആന ശിവരാജുവായതിനാല്‍ നാലും അഞ്ചും ലക്ഷം രൂപവരെ നല്‍കി എഴുന്നള്ളത്തിന് കൊണ്ടുപോകാന്‍ ആന പ്രേമികള്‍ തയ്യാറാണ്. പൂരങ്ങള്‍ക്ക് തുടക്കമായതോടെ ഇനി ശിവരാജുവിന് വിശ്രമം ഇല്ലാത്ത ദിവസങ്ങളാണ്. ഉത്സവകാലം കഴിഞ്ഞാലും ജില്ലക്ക് പുറത്ത് നിന്നും നൂറുകണക്കിനാളുകളാണ് കേരളത്തിന്റെ പലഭാഗത്ത് നിന്നും ശിവരാജുവിനെ കാണാന്‍ തൃക്കടവൂര്‍ ക്ഷേത്രത്തിലെത്തുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: