തിരുവനന്തപുരം: അമ്പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന് കൊടിയേറി. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എംഎസ് ജയ പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനാഗാനത്തോടെയാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
രണ്ടരയ്‌ക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്‌ക്ക് ശേഷം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജയരാജാണ് ചടങ്ങിലെ വിശിഷ്ടാതിഥി. കലോത്സവത്തിന് കൊഴുപ്പേകിക്കൊണ്ട് 56 സംഗീത അധ്യാപകരുടെ നേതൃത്വത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ സ്വാഗത ഗാനത്തിനായി അണിനിരക്കും. ഉദ്ഘാടനത്തിനു ശേഷമായിരിക്കും 19 വേദികളും സജീവമാകുക.
















