തിരുവനന്തപുരം: വിജെടി ഹാളില്‍ നടന്ന ഹൈസ്കൂള്‍ ഗേള്‍സ് വിഭാഗത്തിലെ മിമിക്രി വിധി നിര്‍ണ്ണയത്തില്‍ പരക്കെ പ്രതിഷേധം. ശബ്ദാനുകരണത്തിന് പകരം കോമഡി കാണിച്ച് സമയപരിധി ലംഘിച്ച കുട്ടിക്കാണ് ഒന്നാം സ്ഥാനം നല്‍കിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
മിമിക്രി കലാകാരന് കലാഭവന്‍ അഷറഫും മറ്റ് രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തേക്ക് വരുകയായിരുന്നു.
സംസ്ഥാന തലത്തിലുള്ള മിമിക്രി മത്സരത്തെ കോമഡിസ്കിറ്റാക്കി മാറ്റുകയാണ് വിധികര്‍ത്താക്കള്‍ ചെയ്തതെന്ന് അഷറഫ് പറഞ്ഞു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ ടിവി കോമഡി ഷോയിലെ വിധികര്‍ത്താവാണ് കലോത്സവ മിമിക്രി വേദിയിലും വിധിനിര്ണ്ണയത്തിനെത്തിയതെന്ന്അഷ്റഫ്തുറന്നടിച്ചു.
മൂന്നു കുട്ടികളാണ് എഗ്രേഡിന് അര്‍ഹത നേടിയത്. ഇതില്‍ അഷ്റഫിന്റ മകള്‍ ബിന്‍ഷയും ഉള്‍പ്പെട്ടിരുന്നു. ബിന്‍ഷയുടെ പ്രകടനം വേദിയില്‍ ഏറെ ശ്രദ്ധ നേടി. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് ബിന്‍ഷയെ പിന്തള്ളിക്കൊണ്ട് വിധി നിര്‍ണ്ണയം വന്നതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: