ജയപ്രകാശിന് താന്‍ വരച്ച ചിത്രങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് വിവരിച്ച് കൊടുക്കാനാകില്ല. എന്നാല്‍ ചിത്രങ്ങള്‍ കഥപറയും. സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പുത്തരിക്കണ്ടത്തെ ഇ.കെ.നായനാര്‍ പാര്‍ക്കിലെ എക്സിബിഷന് ഹാളില്‍ എത്തിയാല്‍ ബധിരനും മൂകനുമായ ജയപ്രകാശ് വരച്ച ഗാന്ധിജിയും, വെണ്ണക്കണ്ണനും, കുട്ടനാടിന്റെ പ്രകൃതി ഭംഗിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കൊതുമ്പ് വള്ളങ്ങളുടെയുമെല്ലാം കഥ പറയുന്ന ചിത്രങ്ങള്‍ കാണാം.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജയപ്രകാശ് വരച്ച ചിത്രങ്ങള്‍ക്ക് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു, പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ വേദിയില്‍ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചപ്പോഴും ചെറുപുഞ്ചിരിയോടെ തലയാട്ടിനില്ക്കാനെ ജന്മനാലുള്ള വൈകല്ല്യം കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ ജയപ്രകാശ് തിരുവല്ല ബധിര മൂക വിദ്യാലയത്തില്‍ നിന്നും ഏഴാം ക്ലാസ് പാസ്സായ ശേഷം വെട്ടിക്കവല ഗവ: ഹൈസ്ക്കൂളില്‍ നിന്നും 1978 ല്‍ എസ്എസ്എസ്എല്‍സി പാസ്സായി. കുട്ടിക്കാലം മുതല്‍ക്കെ ചിത്ര രചനയില്‍ മികവ് പുലര്‍ത്തിയിരുന്ന ജയപ്രകാശ് മവേലിക്കര രവിവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പോസ്റ്റ് ഡിപ്ലോമ ഇന്‍ ഡ്രോയിംഗും പെയിന്റിംഗും പാസ്സായി. 1984-ല്‍ ജോലിയില്‍ പ്രവേശിച്ച ജയപ്രകാശ് തിരുവനന്തപുരം മോഡല്‍ എച്ച്എസ്എസില്‍ ചിത്ര രചനാ അധ്യാപകനായി ജോലി നോക്കുന്നു.
പേരൂര്‍ക്കട മണ്ണാമൂലയില്‍ വിജയശ്രീയില്‍ താമസിക്കുന്ന ജയപ്രകാശിന് 1983ല്‍ ഭിന്ന ശേഷി ജീവനക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും 1995 ല്‍ ദേശിയ അവാര്‍ഡും ലഭിച്ചു. ഭാര്യ അജിതയും ബധിര മൂകയാണ് എസ്ബിടി ഉദ്യോഗസ്ഥയായ അജിതക്കും 1995ല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ദമ്പതികളുടെ ഏക മകള്‍ അജ്ഞു ഡോക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: