തിരുവനന്തപുരം: സ്കൂള്‍ കലോത്സവങ്ങളില്‍ സമീപകാലത്തായി തെറ്റായ ചില പ്രവണതകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും കലയുടെ വിശുദ്ധികളഞ്ഞുകുളിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
56 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും ആശ്വാസകരമല്ലാത്ത വാര്‍ത്തകള്‍ വരുന്നു. പണം കൊടുത്ത് സമ്മാനം നേടാനുള്ള നീക്കങ്ങളും അപ്പീല്‍ പ്രളയവും കലയുടെ വിശുദ്ധി ഇല്ലാതാക്കുന്നു. കലോത്സവ വേദികള്‍ക്ക് പിന്നില്‍ അപസ്വരങ്ങളുടെ വീണ മീട്ടരുത്. കുട്ടികളേക്കാളേറെ അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നും വിഎസ് പറഞ്ഞു. കൗമാരോത്സവത്തിലെ ആവേശം തുടര്‍ന്നും കലാകേരളം ഏറ്റെടുക്കണം. മനുഷ്യനെ ഒരുമിപ്പിച്ച് നിര് ത്താന് കലയ്ക്കാകുമെന്നും വിഎസ് പറഞ്ഞു. വിജയികളായ എല്ലാ കലാകാരന്മാര്ക്കും ആസംസകളര്പ്പിച്ചാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്.
വലിയ പരാതികളില്ലാതെ കലോത്സവം സമാപിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും കൂട്ടായ്മയുടെ വിജയമാണിതെന്നും മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കലയെ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. മാധ്യമങ്ങളും സ്കൂള്‍ കലോത്സവം വലിയ വിജയമാക്കാന്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. രിച്ചു. ചടങ്ങില്‍ ചലച്ചിത്ര താരം നിവിന്‍ പോളി മുഖ്യാഥിതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: