ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പേരില്‍ പുതിയ പെന്ഷന് പദ്ധതി ആരംഭിക്കും. അടല്‍ പെന്ഷന് യോജന എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു.
12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ എല്ലാവര്ക്കും പെന്ഷന് പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. നയീ മന്‍സില്‍ എന്ന പേരില്‍ വിദ്യാഭ്യസമില്ലാത്തവര്ക്കായി പുതിയ തൊഴില്‍ പദ്ധതി രൂപീകരിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി 70,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: