ന്യൂദല്‍ഹി: അശോകചക്രം പതിപ്പിച്ച സ്വര്‍ണനാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. സ്വാന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം കൂടിയായ 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി നഗരങ്ങളില്‍ രണ്ട് കോടി കുടുംബങ്ങള്‍ക്കും ഗ്രാമങ്ങളില്‍ നാല് കോടി കുടുംബങ്ങള്‍ക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
രാജ്യത്ത് സബ്സിഡിയിലൂടെയുള്ള ചോര്‍ച്ച തടയണമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സബ്സിഡികള്‍ ഇല്ലാതാക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കക്കൂസുകള്‍ നിര്‍മ്മിക്കും. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജയ്‌റ്റ്‌ലി പറഞ്ഞു.
















