ന്യൂദല്‍ഹി: സിഗററ്റിന്റേയും പുകയില ഉല്‍പന്നങ്ങളുടേയും എക്‌സൈസ് തീരുവ കൂട്ടിയതോടെ അവയ്‌ക്ക് വില ഉയരും. 65 മില്ലീമീറ്റര്‍ വരെ നീളമുള്ള സിഗററ്റിന്റെ എക്‌സൈസ് തീരുവ 25 ശതമാനവും മറ്റുള്ളവയ്‌ക്ക് 15 ശതമാനവുമാണ് തീരുവ ഉയര്‍ത്തിയത്.
മറ്റ് പുകയില ഉല്‍പന്നങ്ങളായ സിഗര്‍, ചുരുട്ട് എന്നിവയ്‌ക്കും സമാനമായ തീരുവ വര്‍ദ്ധനയുണ്ടാവുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പുകയിലയുടെ എക്‌സൈസ് തീരുവ കിലോഗ്രാമിന് 70 രൂപയായി ഉയര്‍ത്തി.
നേരത്തെ ഇത് 60 രൂപയായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ സിഗററ്റുമായി ബന്ധപ്പെട്ട ഓഹരികളുടെ വില ഇടിഞ്ഞു. ഐ.ടി.സി ഓഹരി 33.85 രൂപ കുറഞ്ഞ് 359.85 രൂപയായി.
















