പശ്ചാത്തല സൗകര്യ വികസനത്തിന് പൊതു നിക്ഷേപം വര്‍ധിപ്പിക്കും. റോഡ് വികസനത്തിന് 14,031 കോടിയും റെയില്‍വേയ്ക്ക് 10,050 കോടിയും വകയിരുത്തി. തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവയുടെ വികസനത്തിനും നിര്‍മ്മാണത്തിനും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടു വഴി പ്രതിവര്‍ഷം 20000 കോടി രൂപ സമാഹരിക്കും. വായ്പകള്‍ സ്വീകരിക്കുന്നതിലെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഈ രംഗത്തെ ധനകാര്യ സ്ഥാപനങ്ങളായ ഐആര്‍എഫ്സി, എന്‍എച്ച്ബി എന്നിവയില്‍ ഓഹരികള്‍ നിക്ഷേപിക്കുന്നതിനും ഇതു സൗകര്യമൊരുക്കും.
റെയില്‍, റോഡ്, ജലസേചന പദ്ധതികള്‍ക്കായുള്ള നിക്ഷേപ സമാഹരണത്തിന് നികുതി രഹിത ബോണ്ടുകളും പരിഗണനയില്‍. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനം പുനരുജ്ജീവിപ്പിക്കും. ഇതിനെല്ലാം പുറമെ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 25000 കോടിയും മാറ്റിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: