യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കാനും വലിയ പദ്ധതി. പുതിയ ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ അവര്‍ക്ക് വായ്‌പ്പ നല്‍കാന്‍ ‘മുദ്രാ’ബാങ്കുകള്‍ തുടങ്ങാനാണ് ബജറ്റില്‍ നിര്‍ദ്ദേശമുള്ളത്. ഇതില്‍ പട്ടികജാതി, വര്‍ഗക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റിഫിനാന്‍സ് ഏജന്‍സി (മുദ്ര) എന്നാകും ഈ ബാങ്കിന്റെ പേര്.
രാജ്യത്തൊട്ടാകെ 5.77 കോടി ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഉള്ളത്. അവയില്‍ പലതും വ്യക്തികളുടെ സ്ഥാപനങ്ങളാണ്. ഉല്പ്പാദന, വാണിജ്യ, സേവന യൂണിറ്റുകളാണ് ഇവയില്‍ പലതും. ഇവയില്‍ 62 ശതമാനവും പട്ടികജാതിക്കാരുടെയോ പട്ടികവര്‍ഗക്കാരുടെയോ മറ്റ് പിന്നാക്ക ജാതിക്കാരുടേയോ ആണ്. ഇവര്‍ വായ്‌പ്പ നേടിയെടുക്കാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. മുദ്ര അവര്‍ക്ക് സഹായകമാകും. മുദ്രയ്‌ക്ക് 20,000 കോട ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്. കൂടാതെ വായ്‌പ്പ ഉറപ്പാക്കാന്‍ 3000 കോടി അധികമായും വകയിരുത്തി. ഈ നടപടി നൈപുണ്യമുള്ള ചെറുപ്പക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിലവിലുള്ള സംരംഭകര്‍ക്കും മുദ്രാ ബാങ്കില്‍ നിന്ന് വായ്‌പ്പയെടുത്ത് തങ്ങളുടെ വ്യവസായം വികസിപ്പിക്കാം.
















