സ്വത്തുനികുതി സംവിധാനമേ വേണ്ടെന്നുവെച്ച ബജറ്റിലെ നിര്‍ണ്ണായക തീരുമാനം ചരിത്രപരമാകും.നാമമാത്ര സ്വത്തുവരുമാനക്കാരെയും ഇടത്തരക്കാരെയും സമ്പൂര്‍ണ്ണമായി ഒഴിവാക്കി അതിസമ്പന്ന വിഭാഗത്തില്‍ പെടുന്ന, കോടിയിലേറെ സ്വത്തുവരുമാനമുള്ളവര്ക്ക് രണ്ടുശതമാനം അധികനികുതി ഏര്‍പ്പെടുത്തി.
ഇതു നികുതിഘടനയെത്തന്നെ ലളിതമാക്കും. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതിയില്‍ ഇളവു ലഭിക്കും. റെയില്‍വേ, റോഡു നിര്‍മ്മാണ രംഗത്താണിത് കൂടുതല്‍ ഗുണകരമാകുക. 25,000 കോടി രൂപ ഗ്രാമീണ അടിസ്ഥാന വികസന നിധിയായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു.
70,000 കോടിരൂപയുടെ വര്‍ദ്ധനയാണ് അടിസ്ഥാനസൗകര്യ വികസനരംഗത്ത് ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സാമൂഹ്യസുരക്ഷാ രംഗത്ത് പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കെല്ലാം രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: