കൊച്ചി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പുതിയ ഭരണകൂടത്തിന്റെ തനിമ വെളിപ്പെടുത്തുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്. കൈയടി വാങ്ങുന്നതിന് അപ്പുറം ദീര്‍ഘകാലത്തേക്ക് വളര്‍ച്ച ഉറപ്പാക്കാനുള്ള ശ്രമമാണ്.
വിവിധ രംഗങ്ങളില്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടുനീങ്ങുന്നുവെന്നാണ് പുതിയ ബജറ്റ് കാണിക്കുന്നത്. ധനക്കമ്മി 2018ല്‍ മൂന്നു ശതമാനമാക്കി മാറ്റാനുള്ള പരിശ്രമമാണിത്. ആഗോള നിക്ഷേപകര്‍ക്കും ആഭ്യന്തരരംഗത്ത് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സാമ്പത്തികരംഗത്തെ ഏകീകരണം ഏറെ താത്പര്യമുണര്‍ത്തും. 2016 മുതല്‍ ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനം വ്യവസായങ്ങള്‍ക്ക് ഗുണകരമാണ്. കോര്‍പ്പറേറ്റ് നികുതി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര നിക്ഷേപവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.
ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതി രാജ്യത്താദ്യമായി ആരംഭിക്കുന്നതിലൂടെ ഭൗതിക സമ്പത്ത് പണമായി മാറ്റാന്‍ കഴിയും എന്നത് ഏറെ താത്പര്യമുണര്ത്തുന്നതാണ്. ആഭ്യന്തര ഉപയോക്താക്കള്‍ക്ക് സ്വര്‍ണം മാറ്റിയെടുക്കാന്‍ അശോക ചക്രമുള്ള സ്വര്‍ണനാണയം അവതരിപ്പിക്കുന്നത് സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഇത് ഗുണകരമാകും. പണം അടിസ്ഥാനമായുള്ള ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കവും ഗുണകരമാകും. ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും ഉപയോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നതും ദേശസാത്കൃത ബാങ്കിംഗ് ശൃംഖലയുമായി ഏകോപ്പിക്കപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്ത് ഘട്ടംഘട്ടമായി വേണം ഇക്കാര്യം നടപ്പിലാക്കാന്‍. ഈ നീക്കം അസംഘടിത മേഖലയില്‍ കൂടുതല്‍ വാങ്ങല്‍ നടത്താന്‍ പ്രേരണയാകുകയും അതുവഴി ഖജനാവിന് നഷ്ടംവരാന്‍ ഇടയാകുകയും ചെയ്യും. അതുകൊണ്ടുതന്നെ കര്‍ശനമായ ചട്ടക്കൂടുകള്‍ നിര്‍മിച്ചുവേണം ഇക്കാര്യം നടപ്പിലാക്കാന്‍.
വീടുനിര്‍മാണത്തിനും ആരോഗ്യരംഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തുടര്‍ന്നും പ്രോത്സാഹനം നല്കാന് ഇത് സഹായിക്കും. സാധാരണഗതിയില്‍ അവഗണിക്കപ്പെടുന്ന മേഖലയ്ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ശാരീരികമായി അവശതയുള്ളവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) അവശതയെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള സര്‍വകലാശാലയായി ഉയര്‍ത്തുന്നത് വളരെ പ്രശംസാര്‍ഹമാണ്.
നിക്ഷേപകരുടെ താല്പര്യങ്ങളെ സഹായിക്കുന്ന രീതിയില്‍ ചില കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാന്‍ യൂണിയന് ബജറ്റ് സഹായകമായി. ബജറ്റിലൂടെ വ്യവസായ രംഗത്തിനായി ഒരു വേദി സജ്ജമാക്കാനും ഈ സുവര്‍ണാവസരം സ്വന്തമാക്കാനും സഹായകമാകുമെന്നും കല്യാണരാമന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: