- നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുബജറ്റില്‍ സാമൂഹ്യസുരക്ഷയ്ക്ക് നല്‍കിയിരിക്കുന്നത് വലിയ പ്രധാന്യം. അതിന്റെ ഭാഗമായി നിരവധി ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതികളില്‍ ചേരാന്‍ തുച്ഛമായ പ്രീമിയം മതി; വര്‍ഷത്തില്‍ 12 രൂപ മാത്രം. മൂന്നു പദ്ധതികള്‍ ഇവയാണ്:
1 പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
2 അടല്‍ പെന്ഷന് യോജന
3 പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന
- ഭാരതത്തിലെ വലിയൊരു ജനവിഭാഗത്തിനും ആരോഗ്യ, അപകട മരണ ഇന്‍ഷ്വറന്‍സ് ഇല്ല. പെന്‍ഷനുകള്‍ ഇല്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതികള്‍.
- അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാന് വ്യവസ്ഥചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. പ്രതിവര്‍ഷം വെറും പന്ത്രണ്ട് രൂപയാണ് ഇതിന്റെ പ്രീമിയം.എല്ലാവര്ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് ഗുണകരമാണിത്.
- എല്ലാവര്ക്കും പെന്ഷന് ഉറപ്പാക്കുന്നതാണ് അടല്‍ പെന്ഷന് യോജന. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് അവര്‍ അടയ്ക്കുന്ന തുക അടിസ്ഥാമാക്കി പെന്ഷന് നല്‍കും. പ്രതിവര്‍ഷം ആയിരം രൂപയാണ് ഇതിന്റെ പ്രീമിയം. അഞ്ചു വര്‍ഷത്തേക്ക് ഇതിന്റെ പകുതി കേന്ദ്രം വഹിക്കും. 2015 ഡിസംബര്‍ 31 നകം അംഗത്വമെടുക്കുന്നവര്ക്കാകും പ്രീമിയത്തിന്റെ പകുതി തുക സര്‍ക്കാര്‍ നല്‍കുന്നത്.
- പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന അപകടത്തില്‍ മരിക്കുന്നവരുടേയും സ്വാഭാവിക മരണം സംഭവിക്കുന്നവരുടേയും ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ നല്‍കും. പ്രതിവര്‍ഷം 330 രൂപയാണ് പ്രീമിയം. അതായത് പ്രതിദിനം ഒരു രൂപ. 18 മുതല്‍ 50 വരെയുള്ളവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
- പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ 3,000 കോടി രൂപയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ 6000 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ട്. ഈ തുകകൊണ്ട് മുതിര്‍ന്ന പൗരന്മാര്ക്കായി ക്ഷേമനിധി (സീനിയന്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ട്) രൂപീകരിക്കും. വൃദ്ധര്‍, പെന്‍ഷന്‍കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഇതില്‍നിന്ന് അടയ്ക്കും. ഈ പദ്ധതിയുടെ വിശദവിവരങ്ങള്‍ മാര്‍ച്ചിനകം പ്രഖ്യാപിക്കും.
- രാജ്യത്ത് ഇന്ന് പത്തരക്കോടി വൃദ്ധരാണ് ഉള്ളത്. ഇവരില്‍ ഒരുകോടിയിലേറെപ്പേര്‍ 80 വയസു കഴിഞ്ഞവരാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്നവരില്‍ 70 ശതമാനവും ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഈ പദ്ധതികളെല്ലാം ജന്‍ധന്‍യോജന വഴിയാകും നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: