ന്യൂദല്‍ഹി: തിരുവനന്തപുരത്ത് സബര്‍ബെന്‍ ട്രെയിന്‍ സര്‍വീസ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഇതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ബംഗളുരു മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു.
2016-17ലെ റെയില്ബജറ്റ് അവതരണത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ ഏറെ എത്തുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര റെയില്‍മന്ത്രി അറിയിച്ചു.
ഈ വര്‍ഷം 100ഉം അടുത്ത വര്‍ഷം 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്ക്ക് ലിഫ്റ്റ്, എസ്കലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് പ്രത്യേകം കോച്ച്, രാജ്യത്താകമാനം 24×7 ഹെല്‍പ്പ് ലൈന്‍ സംവിധാനം തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: