ദല്‍ഹി തിരുവനന്തപുരം യാത്രാസമയം എട്ടുമണിക്കൂര്‍ കുറയും
പുതിയ റെയില്‍വേ ബജറ്റില്‍ സാധാരണക്കാരായ ജനകോടികളെ ഉദ്ദേശിച്ച് കൂടുതല്‍ ട്രെയിനുകള്‍. തിരക്കേറിയ റൂട്ടുകളില്‍ അന്ത്യോദയ ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. റിസര്‍വേഷന്‍ ഇല്ലാത്ത ദീര്‍ഘദൂരയാത്രക്കാരെ ഉദ്ദേശിച്ചാണിത്.
ഇവയ്ക്കുപുറമേ മറ്റ് ദീര്‍ഘദൂര ട്രെയിനുകളില്‍ രണ്ടുമുതല്‍ നാലുവരെ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തും. ദീന്‍ദയാല്‍ കോച്ചുകളെന്നാണ് ഇവ അറിയപ്പെടുക. റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇതും. ഇവയില്‍ കുടിവെള്ളവും കൂടുതല്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് സൗകര്യവും ഉണ്ടാകും.
കൂടുതല്‍ സൗകര്യങ്ങളുള്ള മൂന്നുതരം ട്രെയനുകളും സര്‍വ്വീസ് തുടങ്ങും.ഹംസഫര്‍, ഉദയ്, തേജസ് എന്നിവയാണ് ഇവ. ഇവയില്‍ ഹംസഫര്‍ ട്രെയിനുകളില്‍ തേര്‍ഡ് എസി കോച്ചുകള്‍ മാത്രമേ ഉണ്ടാകൂ. 130 കിലോമീറ്റര്‍ വേഗതയുള്ളതാണ് തേജസ് എക്സ്പ്രസ്. ഭാരതത്തിലെ വേഗത ലോകനിലവാരത്തില്‍ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. തിരക്കേറിയ റൂട്ടുകളില്‍ ഇവ ഓടിത്തുടങ്ങുന്നതോടെ ദല്‍ഹി തിരുവനന്തപുരം യാത്രാസമയം എട്ടുമണിക്കൂര്‍ കുറയും.
തിരക്കേറിയ റൂട്ടുകളിലെ രാത്രികാല യാത്രക്കാരെ ലക്ഷ്യമിട്ടുള്ളവയാണ് ഉദയ് ഡബിള്‍ ഡെക്കര്‍ എക്സ്പ്രസുകള്‍. ഇവയില്‍ സാധാരണ ട്രെയിനുകളില്‍ ഉള്ളതിന്റെ 40 ശതമാനത്തിലേറെ സീറ്റുകള്‍ കൂടുതലായിരിക്കും. ഇതു വഴി കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത 50 കിലോമീറ്ററും എക്സ്പ്രസുകളുടെ വേഗത 80 കിലോമീറ്ററുമാക്കാനുള്ള തീരുമാനവും ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഇതുവഴി യാത്രാ സമയം കുറഞ്ഞുകിട്ടും.
മുതിര്‍ന്നവര്‍ക്കും വികലാംഗര്ക്കുംപ്രത്യേക കരുതല്‍
മുതിര്‍ന്നവരുടെയും വികലാംഗരുടേയും ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ റെയില്‍വേ പ്രത്യേക കരുതലുകളും എടുത്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് സീറ്റ് റിസര്‍വേഷനില്‍ 50 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. ഉയരത്തിലുള്ള ബെര്‍ത്തുകളില്‍ കയറാന്‍ അവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത് ഒഴിവാക്കാന്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ലോവര്‍ ബെര്‍ത്തുകളില്‍ 50 ശതമാനം റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും. അവരെ സഹായിക്കാന്‍ സാരഥി പദ്ധതിയും ആരംഭിക്കും.. മുതിര്‍ന്ന പൗരന്മാര്ക്ക് ലിഫ്റ്റ്, എസ്കലേറ്റര്‍ സൗകര്യം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും.
വികലാംഗര്‍ക്ക് സ്റ്റേഷനുകളില്‍ പഌറ്റ്ഫോമുകളില്‍ പ്രവേശിക്കാനും ട്രെയിനിന്റെ അടുത്തെത്താനും ബാറ്ററി കാറുകള്‍ ഉപയോഗിക്കും. അവര്‍ക്ക് പ്രത്യേക ടോയ്ലറ്റുകളും ഏര്‍പ്പെടുത്തും.
വലിയതൊഴില്ദാതാവ്വളര്ച്ചയുടെ യന്ത്രം
ധാരാളം തൊഴിലവസരം നല്കുന്ന, സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്ന യന്ത്രമായി റെയില്‍വേയെ മാറ്റാനാണ് തന്റെ കര്‍മ്മപദ്ധതിയെന്ന് റെയില്‍ ബജറ്റ് അവതരിപ്പിച്ച് മന്ത്രി സുരേഷ് പ്രഭു. 2017ല്‍ ഒന്പതുകോടി തൊഴിലവസരം സൃഷ്ടിക്കും. നാല്‍പ്പതിനായിരം കോടി മുടക്കി സ്ഥാപിക്കുന്ന രണ്ട് എന്ജിന് ഫാക്ടറികളും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. അഞ്ചുവര്‍ഷംകൊണ്ട് റെയില്‍വേയെ ആധുനികവല്ക്കരിക്കാന് എട്ടരലക്ഷം കോടി രൂപയാണ് ചെലവിടുക. തന്റെ രണ്ടാമത്തെ റെയില്‍ ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. യാത്രക്കാരുടെ അന്തസ്, ട്രെയിനുകളുടെ വേഗത, രാഷ്ട്രപുരോഗതി എന്നിവയാണ് ബജറ്റിന്റെ സത്ത. റെയില്വേയുടെശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് നിരവധി പദ്ധതികളാണ് ചെയ്തത്, അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് കോച്ചുകള്‍
സ്മാര്‍ട്ട് കോച്ചുകള്‍ ഏര്‍പ്പെടുത്തും. ഓട്ടോമാറ്റിക് വാതിലുകള്‍, ബയോവാക്വം ടോയ്ലറ്റുകള്, മികച്ച സീറ്റുകള്‍, വേയ്സ്റ്റ് ബിന്നുകള്‍, ഭംഗിയുള്ള ഉള്‍ഭാഗങ്ങള്‍, മിനി സ്ക്രീനുകള്‍, എല്‍ഇഡി പരസ്യ ബോര്‍ഡുകള്‍ എന്നിവ ഇതിലുണ്ട്.
മിഷന് സെവന്
ഏഴ് ദൗത്യങ്ങളാണ് പുതിയ ബജറ്റില്‍. ചരക്കു കടത്തു ശേഷി വര്‍ദ്ധിപ്പിക്കുക. അപകടങ്ങള്‍ ഇല്ലാതാക്കുക, സാധനങ്ങള്‍ വാങ്ങുന്ന നടപടി വേഗത്തിലാക്കുക, ട്രെയിനുകളുടെ വേഗത കൂട്ടുക,പാസഞ്ചര്‍ ട്രെയിനുകള്‍ മെമുവാക്കുക തുടങ്ങിയവര്‍ ഇതില്‍പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: