ന്യൂദല്‍ഹി: യുവാക്കളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്നു വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കുമെന്നതാണ് പദ്ധതികളില്‍ ഏറെ ശ്രദ്ധേയം.
നൈപുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87,000 യുവാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി ദേശീയ, സംസ്ഥാന എംപ്ലോയ്മെന്റുകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും. യുവതീ യുവാക്കള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കാന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന് നടപ്പക്കും.
എസ്എസി, എസ്ടി, വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി രൂപയും മാറ്റി വച്ചു.
















