Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിക്ക് സ്വാഗതമോതി കുങ്കുമഹരിത പതാകകള്‍ നിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:41 pm IST
in Kerala

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തൃശൂര്‍ നഗരം ഒരുങ്ങി. നാളെ വൈകീട്ട് 5ന് നഗരത്തിലെത്തുന്ന പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നാടെങ്ങും കുങ്കുമഹരിത പതാകകള്‍ നിറഞ്ഞു. സമീപകാല കേരള രാഷ്‌ട്രീയ ചരിത്രം കണ്ട ഏറ്റവും വലിയ മഹാസമ്മേളനങ്ങളിലൊന്നാകും നാളെ സാംസ്‌കാരിക നഗരിയില്‍ അരങ്ങേറുക.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണം ഇവിടെ തുടങ്ങും. മധ്യകേരളത്തിലെ നാല് ജില്ലകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എസ്പിജിയുടേയും കേരള പോലീസിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഗ്രൗണ്ടിന്റേയും സ്റ്റേജിന്റേയും നിര്‍മാണം വിലയിരുത്തുന്നതും സുരക്ഷ ഉറപ്പുവരുത്തുന്നതും. ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം അരങ്ങേറുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയിലാണ് സമ്മേളനം.

മുപ്പതടി ഉയരത്തില്‍ തയ്യാറാക്കുന്ന കൂറ്റന്‍ വേദിയില്‍ കേരള ചുവര്‍ചിത്രകലയുടെ ഈട് വെപ്പുകളായ ചിത്രങ്ങള്‍ പശ്ചാത്തലമൊരുക്കും. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കമിട്ട നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ വേദിക്ക് അലങ്കാരമാകും. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്ന ലോഗോയും വേദിയുടെ സവിശേഷതയാണ്.

പന്ത്രണ്ടടി ഉയരത്തിലുള്ള നരേന്ദ്രമോദിയുടെ ചിത്രവും നടരാജനൃത്തവും പശ്ചാത്തലത്തിലുണ്ട്. വടക്കുന്നാഥ ക്ഷേത്രഗോപുരത്തിന്റെ ചിത്രവും പശ്ചാത്തലമാണ്. പ്രശസ്ത കലാകാരനായ യാഗ ശ്രീകുമാറാണ് വേദിയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിട്ടുള്ളത്. ഒരാഴ്ചയിലേനീണ്ട തപസ്യയുടെ ഫലമായാണ് മനോഹരമായ വേദി തയ്യാറാക്കിയിട്ടുള്ളത്. യാഗാ ശ്രീകുമാറിനോടൊപ്പം കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം കലാകാരന്മാരും ഇതിനായി അക്ഷീണം യത്‌നിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ആദ്ധ്യാത്മിക ആചാര്യന്മാര്‍, പ്രൊഫഷണലുകള്‍, കലാ സാഹിത്യ പ്രതിഭകള്‍ എന്നിവരുള്‍പ്പടെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേര്‍ മോദിയെ കാണാനും കേള്‍ക്കാനുമായി പൂരനഗരിയിലെത്തും.

അഞ്ചുമണി മുതല്‍ ആറുമണിവരെയാണ് പ്രധാനമന്ത്രി വേദിയില്‍ ചെലവഴിക്കുക. 4.55ന് കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ ഇറങ്ങുന്ന നരേന്ദ്രമോദി കാര്‍മാര്‍ഗം വേദിയിലെത്തും. 6 മണിക്ക് റോഡ് മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. 15ന് കൊച്ചിയിലും കൊല്ലത്തുമാണ് നരേന്ദ്രമോദിക്ക് പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.