കൊച്ചി: ജനലക്ഷങ്ങളെ ആവേശം കൊള്ളിച്ച് മോദി വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടില്‍. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനാണ് തുടക്കം കുറിച്ചത്. ഇന്നലെ വൈകിട്ട് എത്തിയ പ്രധാന മന്ത്രി ഇന്ന്് ഉച്ചയോടെയാണ് തിരിച്ച് ദില്ലിക്ക് പോകുക.
കേരളത്തിന്റെ സംസ്‌കാരവും സാമൂഹ്യ രാഷ്‌ട്രീയ സ്ഥിതിഗതികളെല്ലാം വ്യക്തമായി അറിയാവുന്ന നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനങ്ങളില്‍ എല്ലാം തന്നെ കേരളത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള പ്രസംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ്് നിരവധി തവണ കേരളത്തില്‍ എത്തിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് തിരുവനന്തപുരം ശംഖുംമുഖത്താണ് അവസാനമായി പ്രസംഗിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
















