കലോത്സവത്തിന്റെ ഓരോ നിമിഷങ്ങളും വായനക്കാരിലെത്തിക്കാന്‍ ജന്മഭൂമി പ്രത്യേക പതിപ്പ് ‘താലപ്പൊലി’ പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് ആദ്യപ്രതിനല്കി പ്രകാശനം ചെയ്തു. ബിഇഎം ഹൈസ്കൂളിലെ സംഘാടകസമിതി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജന്മഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.പി.ദിനേശ്, ലേഖകന്‍ എന്‍.ഹരിദാസ്, അസി.മാര്‍ക്കറ്റിംഗ് മാനേജര്‍ സുരേന്ദ്രന്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ജഗീഷ്, എന്നിവര്‍ പങ്കെടുത്തു. എട്ട് പേജുകളിലായി ബഹുവര്‍ണ്ണ കളറില്‍ എല്ലാദിവസവും ഉച്ചയോടെയാണ് ‘താലപ്പൊലി’ കലോത്സവ നഗരിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: