കലോത്സവത്തിന്റെ താളംതെറ്റിക്കുന്ന അപ്പീലുകളും ഹയര്‍ അപ്പീലുകളും വിധിനിര്‍ണ്ണയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകീട്ട് വരെ 1388 അപ്പീലുകളും 279 ഹയര്‍ അപ്പീലുകളും ലഭിച്ചു. മത്സരങ്ങള്‍ പുലര്‍ച്ചവരെ നീളുന്നതിന് പുറമെ വിധികര്‍ത്താക്കള്‍ക്കെതിരെ ഉയരുന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടുകയുമാണിത്.
പാലക്കാട്, കോഴിക്കോട് തുടങ്ങി കലോത്സവത്തില്‍ മുന്നിട്ടുനില്ക്കുന്ന ജില്ലകളാണ് അപ്പീലിനും മുന്നില്‍. ജില്ലാ കലോത്സവങ്ങളില്‍ ഏറെ പിന്നിലായിരുന്നവര്‍ അപ്പീലിലൂടെ എത്തി മുന്നിലെത്തുന്നത് പതിവ് കാഴ്ചയായിരിക്കുന്നു. ഹൈസ്കൂള്‍ (560), ഹയര്‍സെക്കണ്ടറി (752), അറബിക്(28), സംസ്കൃതം (48) എന്നിങ്ങനെയാണ് അപ്പീലുകള്‍. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളായി 780 അപ്പീലുകളുമായി കോഴിക്കോടാണ് മുന്നില്‍. 712 അപ്പീലുകളുമായി പാലക്കാട് രണ്ടാമതും 504 അപ്പീലുകളുമായി തിരുവനന്തപുരം മൂന്നാമതുമാണ്. സംസ്ഥാന കലോത്സവത്തില്‍ ഗ്രേഡ് നേടുന്നതിനുള്ള ഹയര്‍ അപ്പീലിലും വര്‍ദ്ധനവാണ്.
279 മത്സരാര്‍ത്ഥികള്‍ക്കാണ് ഇതുവരെ അപ്പീല്‍ അനുവദിച്ചത്. ജില്ലാകലോത്സവം മുതല്‍ വിധിനിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന് ഇത്തവണ ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താക്കളെ നിരീക്ഷിക്കുന്നതിന് വിജിലന്‍സ് സംഘത്തെയും നിയോഗിച്ചിരുന്നു. പണവും, ലോബിയിംഗും വിധിനിര്‍ണ്ണയത്തെ സ്വാധീനിക്കുന്നതായി മത്സരാര്‍ത്ഥികളും കലാരംഗത്തുള്ളവരും വിമര്‍ശനമുന്നയിക്കുമ്പോഴാണ് അതിന് പിന്‍ബലമേകുന്ന തരത്തില്‍ അപ്പീലിലൂടെ ഫലങ്ങള്‍ മാറിമറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: