നവരസങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ ഇംഗ്ലീഷ് സ്കിറ്റ് ഉഗ്രന്‍ കയ്യടി നേടി. ഇന്നെലെ നാലാം വേദിയായ ഭൈരവിയില്‍ നടന്ന ഹയര്‍സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ്സ്കിറ്റ് മത്സരമാണ് വ്യത്യസ്തമായ അവതരണത്തിലൂടെ ജനശ്രദ്ധനേടിയത്. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സ്കിറ്റ്.
രണ്ട് കള്ളന്മാര് ഒരു മദാമ്മയുടെ ബാഗ് തട്ടിപ്പറിച്ച് ഓടുന്നതും പിന്നീട് അവര്‍ ഒരു സിനിമാ തിയേറ്ററില്‍ കയറി ഒളിക്കുന്നതുമാണ് തുടക്കം. തിയേറ്ററിലെ പ്രൊജക്ടറിലൂടെ നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ അവര്‍ കാണുന്നു.
ഒടുവില്‍ കള്ളന്മാര് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യോഗത്തില്‍ കയറിച്ചെല്ലുകയും അവരെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. കള്ളന്മാര് പിന്നീട് മന്ത്രിമാരും ആകുവന്നതോടെ സ്കിറ്റ് പൂര്‍ണമാകുന്നു. മലപ്പുറം കൂട്ടായിഹയര്സെക്കണ്ടി സ്കൂളിലെ ഷഫാനയും സംഘവുമാണ് സ്കിറ്റ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: