കോഴിക്കോട്: സംസ്ഥാന സ്ക്കൂള് കലോത്സവത്തിന് നാളെ തിരശീല വീഴാനിരിക്കെ പാലക്കാട് 828 പോയിന്റുമായി ഒന്നാമത്.
ഹൈസ്ക്കൂള് ജനറല്‍ വിഭാഗത്തില്‍ 375 പോയിന്റും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 453 പോയിന്റും നേടിയാണ് പാലക്കാടിന്റെ മുന്നേറ്റം.
ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 821 പോയിന്റാണ് കോഴിക്കോട് സ്വന്തമാക്കിയത്.
ഹൈസ്ക്കൂള് ജനറല്‍ വിഭാഗത്തില്‍ 369 പോയിന്റും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 452 പോയിന്റും കോഴിക്കോട് നേടിയിട്ടുണ്ട്.
പട്ടികയില്‍ കണ്ണൂരും തൃശൂരുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. കണ്ണൂര്‍ 805 പോയിന്റും തൃശൂര്‍ 804 പോയിന്റും നേടിയിട്ടുണ്ട്.
http://www.schoolkalolsavam.in/kalolsavam_state/site55/results/leading_for_goldcup.php
പ്രതികരിക്കാൻ ഇവിടെ എഴുതുക: