ചേങ്ങിലയില് ശ്രുതി ചേര്‍ത്ത്, കഥകളി സംഗീതമാലപിച്ച മത്സരാര്‍ത്ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് വിധികര്‍ത്താക്കള്‍.
ഹൈസ്കൂള്‍ വിഭാഗം കഥകളി സംഗീത മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികല്‍ താളമാധുര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. 16 മത്സരാര്‍ത്ഥികളില്‍ 15 പേര്‍ക്കും എ ഗ്രേഡ് കിട്ടി എന്നത് തന്നെ മത്സരാര്‍ത്ഥികളുടെ മികവ് വെളിപ്പെടുത്തുന്നു.
അതുകൊണ്ട് തന്നെയാണ് വിധികര്‍ത്താക്കള്‍ കഥകളി സംഗീതത്തിന്റെ ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ആശംസ ചൊരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: