ആലപ്പുഴ: സംഘശക്തിയുടെ കരുത്ത് പ്രകടിപ്പിക്കുന്ന ഹൈന്ദവ സമ്മേളനവും പ്രകടനവും ഇന്ന്. വൈകിട്ട് 3.30ന് കളര്‍കോട് ജങ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പുന്നപ്ര കപ്പക്കടയിലെ രാജാ കേശവദാസ നഗറില്‍ പൊതു സമ്മേളനം ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, സ്വാഗത സംഘം ചെയര്മാന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിലും പ്രകടനത്തിലും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25,000ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഇന്ന് രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനത്തില്‍ സ്വാശ്രയ ഹൈന്ദവകേരളം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തും. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഭാവി പരിപാടികള്‍ വിശദീകരിക്കും. 11.45ന് സമാപന സഭയില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് പ്രഭാഷണം നടത്തും.
ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹ പ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു എന്നിവര്‍ സംസാരിച്ചു.
പുസ്തകങ്ങള്‍
പ്രകാശനം ചെയ്തു
ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ പ്രസിദ്ധീകരണങ്ങള്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് പി.കെ. ഭാസ്കരനു നല്കി പ്രകാശനം ചെയ്തു. നാരായണീയം ഗദ്യം എന്ന പുസ്തകം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, കൊടുങ്ങല്ലൂര്‍ തന്ത്രി ത്രിവിക്രമന്‍ അടികള്‍ക്കും പൂജാക്രിയകള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ കെ.വി. ശിവനു നല്കി പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ സമ്മേളന നഗരിയില്‍ നിന്നും ലഭിക്കും.
നാരായണീയം ഗദ്യരൂപത്തില്‍
പ്രസിദ്ധീകരിച്ച് ബാലന് പുതേരി
ആലപ്പുഴ: അകകണ്ണിന്റെ വെളിച്ചത്തില്‍ ബാലന് പുതേരി നാരായണീയം ഗദ്യ രൂപത്തില്‍ പ്രസിദ്ധികരിച്ചു. പ്രകാശന കര്‍മ്മം ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ നിര്‍വ്വഹിച്ചു. അന്ധനായ കരിപ്പൂര്‍ കുണ്ടോട്ടി ബാലന് പുതേരിയുടെ തൊണ്ണൂറാമത് പുസ്തകമാണ് നാരായണിയം ഗദ്യ പരിഭാഷ. ഗുരുവായൂരപ്പന്റ ഭക്തനായ പുതേരി എഴുതിയ ഗുരുവായൂരപ്പന്റെ അത്ഭുത ലീലകള്‍ എന്ന പുസ്തകം ഇതിനോടകം ആറു പതിപ്പ് പിന്നിട്ടു. 120ഓളം പുരസ്ക്കാരങ്ങളും ആദരവും ഏറ്റുവാങ്ങി കഴിഞ്ഞു; ഹിന്ദു ഐക്യവേദി സമ്മേളന നഗരിയില്‍ പുതേരി ബുക്ക്സ് പുരാണ കഥകള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയില്‍ ചെറു പുസ്തകങ്ങളാക്കി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. 1983 മുതല്‍ പുസ്തക രചന നടത്തുന്ന പുതേരിയുടെ കണ്ണിന്റെ കാഴ്ച 2000ലാണ് നഷ്ടപ്പെട്ടത്. എന്നിട്ടും എഴുത്ത് നിര്‍ത്തിയില്ല. പുതേരി പറഞ്ഞ് കൊടുക്കുന്നത് കൂട്ടുകാര്‍ എഴുതിയെടുത്താണ് പുസ്തകമാക്കുന്നത. വില്‍പ്പനയും സ്വന്തമായാണ് നടത്തുന്നത്. 20 വര്‍ഷം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന പുതേരി എബിവിപി മുതല്‍ പത്തോളം സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. കോഴിക്കോട് തേഞ്ഞിപ്പാലത്ത് ജന്മഭുമി പ്രാദേശിക ലേഖകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത, മകന്: രാംലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: