വനിതകളുടെ അമ്പെയ്ത്തിൽ മെഡൽ തേടിയുള്ള ഇന്ത്യയുടെ പടയോട്ടം ഇന്നു തുടങ്ങും. ടീം, വ്യക്തിഗത ഇനങ്ങളിൽ ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി ഒമ്പതരയ്ക്കാണ് പോരാട്ടം. വ്യക്തിഗത ഇനത്തിൽ ദീപിക കുമാരി, ബോംബെയ്ല ദേവി, ലക്ഷ്മിറാണി മാജി എന്നിവർ മാറ്റുരയ്ക്കും.
ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനം ദീപികയ്ക്കുണ്ടെങ്കിലും മെഡൽ നേടാൻ കഠിന പ്രയത്നം വേണ്ടിവരും. മുൻ ഒന്നാം റാങ്കുകാരിയായ ദീപിക, നിലവിൽ പത്തിനുള്ളിലില്ല. ലണ്ടനിൽ ഒന്നാം റാങ്കിന്റെ പകിട്ടോടെയെത്തിയെങ്കിലും സമ്മർദം താങ്ങാനാകാതെ ഇടറിവീണു. ഇത്തവണ അത്തരമൊരു സാധ്യതയില്ലെന്നതു നേട്ടം.
അതേസമയം, ടീമിനത്തിൽ ഈ മൂന്നു പേരുമടങ്ങിയ ടീം ഏറെ പ്രതീക്ഷയിൽ. രാജ്യാന്തര മത്സരങ്ങളിൽ തുടർച്ചയായി മികവു പുലർത്തുന്നു ഇവർ. റാങ്കിങ് റൗണ്ട് പിന്നിട്ടാൽ പ്രീ ക്വാർട്ടറിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: