റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ടെന്നീസിൽ പുരുഷ ഡബിൾസിൽ ലിയാണ്ടർ പേസ്-റോഹൻ ബൊപ്പണ്ണ സഖ്യവും വനിതാ ഡബിൾസിൽ സാനിയ മിർസ-പ്രാർത്ഥന തോംബാർ സഖ്യവും ഇന്ന് കോർട്ടിൽ.
രാത്രി 7.30ന് നടക്കുന്ന പുരുഷ ഡബിൾസിൽ പേസ്-ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികൾ വെല്ലുവിളിക്കുന്നത് പോളിഷ് താരങ്ങളായ ലൂക്കാസ് കുബോട്ട്-മാർസിൻ മറ്റകോവ്‌സ്‌കി സഖ്യം.
സാനിയ സഖ്യത്തിന്റെ വനിതാ ഡബിൾസ് മത്സരങ്ങൾ പുലർച്ചെ 1.30ന്. ചൈനീസ് താരങ്ങളായ ഷുയി പെങ്-ഷുയി ഷാങ് സഖ്യമാണ് സാനിയ-പ്രാർത്ഥന ജോഡിയുടെ എതിരാളികൾ.
അതേസമയം ലിയാണ്ടർ പേസും റോഹൻ ബൊപ്പണ്ണയും തമ്മിലുള്ള ശീതസമരം ഇന്ത്യയുടെ മെഡൽ സാധ്യതയെയാണ് ബാധിക്കുക. നേരത്തെ തന്നെ ലിയാണ്ടറിനൊപ്പം മത്സരിക്കാൻ ബൊപ്പണ്ണ തയ്യാറല്ലായിരുന്നു. എന്നാൽ ഇന്ത്യൻ ടെന്നീസ് അസോസിയേഷനാണ് ബൊപ്പണ്ണയുടെ ജോഡിയായി പേസിനെ തീരുമാനിച്ചത്.
എന്നാൽ ഇരുവരും തമ്മിലുള്ള ശീതസമരം ഇനിയും അവസാനിച്ചിട്ടില്ല. ബൊപ്പണ്ണക്കൊപ്പം പേസ് പരിശീലിക്കാനിറങ്ങാത്തതും ഒന്നിച്ചു താമസിക്കാൻ തയ്യാറാകാത്തതും ഇന്ത്യക്ക് തിരിച്ചടിയായേക്കും. പേസിന്റെ ഏഴാം ഒളിമ്പിക്‌സാണ് ഇത്തവണത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: