റിയോ: റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക് പ്രഥമികഘട്ട മത്സരത്തിനിടെ ഫ്രഞ്ച് താരത്തിന് ഗുരുതര പരിക്ക്. ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്.
ലാന്‍ഡിങിലുണ്ടായ പിഴവാണ് ഫ്രഞ്ച് താരത്തിന് വിനയായത്. വീഴ്ചയില്‍ സമീറിന്റെ ഇടത് കാല്, മുട്ടിനു താഴെ ഒടിഞ്ഞ് തൂങ്ങി. ഉടന്‍ തന്നെ സമീറിനെ ആശൂപത്രിയിലേക്കുമാറ്റി.
അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. അസാധാരണ മെയ് വഴക്കത്തോടെ വായുവില്‍ നൃത്തംവയ്ക്കുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പാണ്.
https://youtu.be/-HiYQ4xfjyc
പ്രതികരിക്കാൻ ഇവിടെ എഴുതുക: