ചേര്‍ത്തല: അയണ്‍ ഗുരു ഓഫ് കേരള എന്ന് അറിയപ്പെട്ടിരുന്ന കെ. ആര്. സ്വാമിയുടെ 25-ാം ചരമവാര്‍ഷിക ദിനവും അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. രാവിലെ 10ന് എന്‍എസ്എസ് യൂണിയന് ഹാളില്‍ ചേരുന്ന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയര്മാന് ഐസക് മാടവന അദ്ധ്യക്ഷനാകും. തണ്ണീര്‍മുക്കം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അഡ്വ. പി.എസ്. ജ്യോതിസ് അനുസ്മരണപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖാ നായര്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍.കെ. പണിക്കര്‍, ജയലക്ഷ്മി അനില്‍കുമാര്‍, പി.ജെ. ജോസഫ് അര്‍ജുന, ജി. രാജേന്ദ്രന്‍പിള്ള, അജിത്കുമാര്‍, എസ്. ജയപാല്‍, തങ്കച്ചന്, പി.എസ്. സജിത്ത് എന്നിവര്‍ പ്രസംഗിക്കും.
കായികമേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: