ആലപ്പുഴ: വിശ്വ സംസ്കൃത പ്രതിഷ്ഠാനം ജില്ലാ സമ്മേളനം ചിന്മയ മിഷന് ആചാര്യന് ബ്രഹ്മചാരി ശാസ്തചൈതന്യ ഉദ്ഘാടനം ചെയ്തു. പ്രതിഷ്ഠാനം അദ്ധ്യക്ഷന്‍ ഡോ. കെ.പി. ഹെഗ്ഡേ അദ്ധ്യക്ഷനായി. സംസ്കൃത സന്ദേശം സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്‍. സുരേഷ് നല്കി. ആദര്ശകുമാര് ജി. നായര്‍ സ്വാഗതവും ടി.കെ. രമ നന്ദിയും പറഞ്ഞു. സെക്രട്ടറി എന്‍. മഹേഷ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ. കെ.വി. ഹെഗ്ഡെ (പ്രസിഡന്റ്), എന്‍. മഹേഷ് (സെക്രട്ടറി), എന്‍. വിശ്വനാഥന് നായര്‍, ആദര്ശകുമാര് ജി. നായര്‍ (ഉപാദ്ധ്യക്ഷന്മാര്), ജി. വേലായുധന് നായര്‍ (കോശാദ്ധ്യക്ഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: