റിയോ ഡി ജനീറോ: ഒളിമ്പിക്സ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഭാരതത്തിന്റെ ദ്യുതി ചന്ദിന് സെമി ഫൈനല്‍ യോഗ്യത നേടാനായില്ല. ഹീറ്റ്സില്‍ ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
അതേസമയം, വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് ഇന്നു ട്രാക്കിലാകും. 100 മീറ്റര്‍ ഹീറ്റ്സിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതു മണിക്കു ശേഷമാണ് മല്‍സരങ്ങള്‍. 100, 200, 4-100 മീറ്റര്‍ ട്രിപ്പിള്‍ ട്രെബിള്‍ ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഇത്തവണ ട്രാക്കിലിറങ്ങുന്നത്.
വനിതകളുടെ 100 മീറ്റര്‍, ഹെപ്റ്റാത്ലാണ്, പുരുഷന്മാരുടെ ഡിസ്കസ് ത്രോ, 1000 മീറ്റര്‍, ലോങ്ജമ്പ് ജേതാക്കളെയും ഇന്നറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: