റിയോ ഡി ജനീറോ: വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ ഹീറ്റ്സിൽ ഭാരതത്തിന്റെ ലളിത ബാബർ ഫൈനലിൽ പ്രവേശിച്ചു. 9:19:76 സമയത്തിൽ നാലാമതായാണ് ലളിത ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. ലളിത ബാബറുടെ ഈ നേട്ടം ദേശീയ റെക്കോർഡാണ്.
ഹീറ്റ്സിലെ പരാജയപ്പെട്ടവരിൽ നിന്നും വേഗതയേറിയ താരമായാണ് ലളിത ഫൈനലിലേക്ക് ഇടം നേടിയത്. ആഗസ്റ്റ് 15നാണ് ഫൈനൽ മത്സരം. ഇതേയിനത്തിൽ ഇന്ത്യയുടെ സുധ സിങ് ഹീറ്റിസിൽ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി.
















