റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് നീന്തലിലെ രാജകുമാരൻ മൈക്കൽ ഫെൽപ്സിന് വിടവാങ്ങൽ മത്സരത്തിൽ അഞ്ചാം സ്വർണം. പുരുഷൻമാരുടെ 4×100 മീറ്റർ മെഡ്ലി റിലേയിൽ ഒളിമ്പിക് റെക്കോഡോടെയാണ് ഫെൽപ്സ് ഉൾപ്പെടുന്ന അമേരിക്കൻ ടീം സ്വർണമണിഞ്ഞത്.
3 മിനിറ്റ് 27:95 സെക്കൻറ് കൊണ്ടാണ് അമേരിക്കൻ സംഘം സ്വർണം നേടിയത്. ഈ നേട്ടത്തോടെ ഫെല്പ്സിന്റെ ഒളിമ്പിക് സ്വർണ മെഡൽ നേട്ടം 23 ആയി. 23 സ്വർണവും മൂന്ന് വെളളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 28 മെഡലുകൾ ഫെൽപ്സ് നേടിയിട്ടുണ്ട്. എന്നാൽ 2020ൽ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിൽ മത്സരിക്കില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
















