റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നത് തുടര്‍കഥയാകുന്നു.
ഭാരോദ്വഹന മത്സരത്തിനിടെ ജര്‍മന്‍ താരം മതിയാസ് സ്റ്റീനറിനേറ്റ സാരമായ പരിക്കാണ് പുതിയ സംഭവം. 196 കിലോ ഭാരം ഉയര്‍ത്തുന്നതിനിള്ള രണ്ടാം ശ്രമത്തിനിടെ താരത്തിന്റെ കഴുത്തില്‍ ഭാരം വന്ന് പതിക്കുകയായിരുന്നു.
നേരത്തെ അര്‍മേനിയന്‍ താരത്തിനും ഭാരോദ്വഹന മത്സരത്തിനിടെ ഗുരുതര പരിക്കേറ്റിരുന്നു. കൂടാതെ ജിംനാസ്റ്റിക് മത്സരത്തിനിടെ ഫ്രഞ്ച് താരം സമീര്‍ സെയ്ദിന്റെ കാല്‍ ഒടിഞ്ഞ് ഗുരുതര പരിക്കേറ്റിരുന്നു.
















