Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇ​വ​ള്‍​ ഭാ​ര​ത ​സി​ന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:20 pm IST
in Sports

അച്ഛന്‍ ഇന്ത്യയിലെ മികച്ച വോളിബോള്‍ താരം, അര്‍ജ്ജുന അവാര്‍ഡ് ജേതാവ്. അമ്മയും അറിയപ്പെടുന്ന വോളിബോള്‍ താരം. എന്നാല്‍, മകളെത്തിയത് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍. അതാണ് പുസരള വെങ്കട്ട സിന്ധു.

ഈ പേരില്‍ എല്ലാവര്‍ക്കും താരത്തെ മനസ്സിലാവണമെന്നില്ല. പി.വി. സിന്ധു എന്നായാലോ, ഭാരത ജനത മുഴുവന്‍ ഈ താരത്തെ നെഞ്ചിലേറ്റും. അതെ, ഇന്ത്യന്‍ കായികരംഗത്ത് പുതുചരിത്രം കുറിച്ചവളാണ് സിന്ധു എന്ന 21 കാരി. തകര്‍പ്പന്‍ സ്മാഷുകള്‍കൊണ്ടും പ്ലേസ് കൊണ്ടും നെറ്റ് പ്ലേ കൊണ്ടും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം കീഴടക്കി സിന്ധു.

ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങളായിരുന്ന പ്രകാശ് പദുകോണിനും യു. വിമല്‍കുമാറിനും ഗോപിചന്ദിനും സൈന നെഹ്‌വാളിനുമൊന്നും നേടാനാവാഞ്ഞ ചരിത്ര നേട്ടത്തിലേയ്‌ക്കാണ് സിന്ധു റിയോ ഒളിമ്പിക്‌സില്‍ റാക്കറ്റേന്തിയത്.

തൊണ്ണൂറുകളില്‍ വോളിബോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്ത പി. വെങ്കട്ടരമണയുടെയും വിജയയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ ജനിച്ചു സിന്ധു. മകളെ ഇഷ്ടാനുസരണം ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് അവര്‍ വിട്ടതോടെ സിന്ധു എന്ന സൂപ്പര്‍താരം പിറന്നു.

സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കളിയില്‍ ആവേശംകൊണ്ടാണ് പാരമ്പര്യ പാതവിട്ട് എട്ടാം വയസ്സില്‍ സിന്ധു റാക്കറ്റേന്തിയത്. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സിഗ്നല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍ട്ടില്‍ പരിശീലകനായ മെഹബൂബ് അലിയാണ് സിന്ധു ബാഡ്മിന്റണ്‍ ബാലപാഠങ്ങള്‍ പഠിച്ചത്. വൈകാതെ രമണയുടെ സുഹൃത്തുകൂടിയായ ഗോപിചന്ദിന്റെ അക്കാദമിയിലേക്ക്. പിന്നീട് അമ്പരപ്പിക്കുന്ന വേഗത്തില്‍, നിരവധി കിരീടങ്ങളാണ് സിന്ധു അണിഞ്ഞത്. വീട്ടില്‍ നിന്ന് ദിവസും 56 കിലോമീറ്റര്‍ യാത്ര ചെയ്തായിരുന്നു സിന്ധു പരിശീലനത്തിനു പോയിരുന്നത്.

അണ്ടര്‍ ടെന്‍ വിഭാഗത്തില്‍ ആള്‍ ഇന്ത്യ റാങ്കിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സിലും സിംഗിള്‍സിലും സ്വര്‍ണ്ണം. പിന്നീട് അണ്ടര്‍ 13 വിഭാഗത്തില്‍ പോണ്ടിച്ചേരിയില്‍ ഓള്‍ ഇന്ത്യ റാങ്കിങ് ടൂര്‍ണമെന്റില്‍ സബ്ജൂനിയര്‍ സിംഗിള്‍സ്, ഡബിള്‍സ് പൂനെയില്‍ വച്ച് ദേശീയ സബ്ജൂനിയര്‍ കിരീടം, ദേശീയ സ്‌കൂള്‍ ഗെയിംസില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണം എന്നിവ നേടി.

സിന്ധുവിന്റെ ആദ്യ രാജ്യാന്തര മെഡല്‍ 2009-ല്‍ കൊളംബോയില്‍ നടന്ന ഏഷ്യന്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമാണ്. 2010-ല്‍ ഇറാന്‍ ഫജര്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചലഞ്ചില്‍ സിംഗിള്‍സില്‍ വെള്ളി. അതേവര്‍ഷം മെക്‌സിക്കോയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍, യൂബര്‍കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. 2011-ല്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണ്ണം, ലക്‌നൗ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും മിക്‌സഡ് ടീം ഇനത്തിലും വെങ്കലം.

സിന്ധു 2012-ല്‍ ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തെത്തി. സൈനയ്‌ക്ക് ശേഷം ലോക റാങ്കിംഗില്‍ ആദ്യ 20 എത്തുന്നതാരമായി. അതേവര്‍ഷം ജൂലൈ ഏഴിന് ഏഷ്യന്‍ യൂത്ത് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ കീഴടക്കി സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം ഒളിമ്പിക് സെമിയിലും ഒകുഹാരക്കെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. തുടര്‍ന്ന് ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ സീരിസില്‍ ലണ്ടന്‍ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് ചൈനയുടെ ലി സുറേയിക്കെതിരെ അട്ടിമറി വിജയം നേടി സെമിയില്‍. അതേവര്‍ഷം ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി.

2013 മെയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്. തൊട്ടുപിന്നാലെ ഗ്വാങ്ഷു ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനും രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ മൂന്നാം റൗണ്ടില്‍ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സിന്ധു വാങ് ഷിഹിയാനെയും തകര്‍ത്ത് സെമിയിലെത്തി. സെമിയില്‍ തായ്‌ലന്‍ഡിന്റെ രചനോക് ഇന്റാനോണിനോട് പരാജയപ്പെട്ടെങ്കിലും വെങ്കലം നേടി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ സൂപ്പര്‍താരം സൈന നെഹ്‌വാളിനുപോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു സിന്ധുവിന്റേത്.

ഇതോടെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും കരസ്ഥമാക്കി.

അതേവര്‍ഷം മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ്പ്രിക്‌സ് ഗോള്‍ഡും സിന്ധു നേടി. അടുത്ത വര്‍ഷവും സിന്ധുവിന്റേതായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും യൂബര്‍ കപ്പില്‍ ടീം ഇനത്തിലും വെങ്കലം. കൂടാതെ, മക്കാവു ഓപ്പണ്‍ കിരീടവും നേടി. 2014ലെ മികച്ച പ്രകടനം ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനവും സിന്ധുവിന് നേടിക്കൊടുത്തു.

2015-ല്‍ സിന്ധു തന്റെ ആദ്യ സൂപ്പര്‍ സീരിസ് ഫൈനലില്‍ മത്സരിച്ചു. ഒക്ടോബറില്‍ നടന്ന ഡെന്മാര്‍ക്ക് ഓപ്പണില്‍. ഫൈനലിലേക്കുള്ള വഴിയില്‍ സിന്ധു അട്ടിമറിച്ചത് തായ് സു യിങ്, വാങ് യിഹിയാന്‍, കരോലിന മാരിന്‍ എന്നീ സൂപ്പര്‍ താരങ്ങളെ. എന്നാല്‍ ഫൈനലില്‍ ചൈനയുടെ നിലവിലെ ജേത്രി ലി സുറേയിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ട് വെള്ളികൊണ്ട് തൃപ്തിയടഞ്ഞു. നവംബറില്‍ വീണ്ടും മക്കാവു ഓപ്പണില്‍ സിന്ധുവിന് കിരീടം.

തുടര്‍ച്ചയായ മൂന്നാം തവണ.

ഈ വര്‍ഷമാദ്യം മലേഷ്യ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സില്‍ വനിതാ സിംഗിള്‍സ് കിരീടവും സിന്ധുേനടി. തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളിയും ടീമിനത്തില്‍ സ്വര്‍ണവും നേടി. അതിനുശേഷമാണ് റിയോയിലെത്തിയത്. പിന്നീടു നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സിന്ധുവിന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി രാജ്യവും ആദരിച്ചു. 2013-ല്‍ അര്‍ജ്ജുന അവാര്‍ഡും 2015-ല്‍ പത്മശ്രീയും രാജ്യം സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.