റിയോ: ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഇറാൻ വനിതയ്ക്ക് മെഡൽ. പതിനെട്ടുകാരിയായ കിമിയ അലിസദ സെനൂറിന്‍ എന്ന കായിക താരമാണ് ഇറാനു വേണ്ടി തായ്കോണ്ട 57- കിലോഗ്രാം മത്സരത്തില്‍ വെങ്കല മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചത്.
ഒളിമ്പിക്സില്‍ ഏതെങ്കിലുമൊരിനത്തില്‍ മെഡല്‍ നേടുന്ന ഇറാനിലെ ആദ്യ വനിതയെന്ന റെക്കോർഡാണ് കിമിയ സ്വന്തമാക്കിയത്. വെങ്കല മെഡലിനു വേണ്ടിയുള്ള മത്സരത്തില്‍ സ്വീഡന്റെ നികിത ഗ്ലാസ്നോവിക്കിനെയാണ് കിമിയ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: