റിയോ ഡി ജനീറോ: ഫുട്‌ബോളില്‍ ബ്രസീലിന് സ്വര്‍ണ്ണം നേടികൊടുത്തതിന് പിന്നാലെ സൂപ്പര്‍ താരം നെയ്‌മര്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു. ബ്രസീലിന് ആദ്യ ഒളിമ്പിക് മെഡല്‍ സമ്മാനിച്ചാണ് വീരനായകനായി നെയ്‌മര്‍ പദവിയില്‍ നിന്നും മടങ്ങുന്നത്.
അതേസമയം ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനായെന്നും 24കാരനായ നെയ്‌മര്‍ വ്യക്തമാക്കി. നായകനെന്ന നിലയില്‍ കടുത്ത സമ്മര്‍ദ്ദമാണ് നെയ്‌മര്‍ നേരിട്ടിരുന്നത്. ഇതാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ നെയ്‌മറെ പ്രേരിപ്പിച്ചതെന്നാണ് സൂചന.കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് തോറ്റ ആഘാതത്തിന് ശേഷമാണ് ബ്രസീല്‍ നായക സ്ഥാനത്തേക്ക് നെയ്‌മര്‍ എത്തിയത്.
















