നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ്വെയ്ക്ക് ആദ്യ ജയം. യുഎഇയെ നാലു വിക്കറ്റിന് തകര്‍ത്താണ് സിംബാബ്വെ ആദ്യ ജയം ആഘോഷിച്ചത്. സിംബാബ്വെ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം രണ്ടോവറും നാലു വിക്കറ്റും ബാക്കി നിര്‍ത്തി സിംബാബ്വെ മറികടന്നു. 76 റണ്‍സുമായി പുറത്താകാതെ നിന്ന സീന്‍ വില്യംസാണ് സിംബാബ്വെയുടെ വിജയശില്പി. സ്കോര്‍: യുഎഇ 50 ഓവറില്‍ 285/7, സിംബാബ്വെ: 48 ഓവറില്‍ 286/6.
യുഎഇ ഉയര്‍ത്തിയ മികച്ച വിജയലക്ഷ്യത്തിന് മുന്നില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും അട്ടിമറി സാധ്യത ഒഴിവാക്കി സിംബാബ്വെ കരകയറുകയായിരുന്നു. ഒരു ഘട്ടത്തില്‍ 167/5 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട സിംബാബ്വെയ്ക്ക് ആറാം വിക്കറ്റില്‍ വില്യംസും ഇര്‍വിനും ചേര്‍ന്ന് നേടി 83 റണ്‍സാണ് കരുത്തായത്. 42 റണ്‍സെടുത്ത ഇര്‍വിനെ മലയാളിതാരം കൃഷ്ണചന്ദ്രന് പുറത്താക്കിയെങ്കിലും സിംബാബ്വെ വിജയത്തിനടുത്തെത്തിയിരുന്നു. 46 രണ്‍സെടുത്ത ഓപ്പണര്‍ സിക്കന്ദര്‍ റാസയും 47 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്ലറും സിംബാബ്വെ ജയത്തില്‍ നിര്‍ണായക സംഭാവന നല്കി. യുഎഇയ്ക്കായി മുഹമ്മദ് താഖിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒമ്പതോവറില്‍ 59 റണ്‍സ് വഴങ്ങി കൃഷ്ണചന്ദ്രന് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇ ഷൈമാന്‍ അന്‍വര്‍(67), ഖുറാം ഖാന്(45), കൃഷ്ണചന്ദ്രന്(34) എന്നിവരുടെ മികവിലാണ് 285 റണ്‍സിലെത്തിയത്. സിംബാബ്വെയ്ക്കായി ചടാര മൂന്ന് വിക്കറ്റെടുത്തു. ബാറ്റിംഗിലും ബൗളിംഗിലും യുഎഇയ്ക്കായി ഒരുപോലെ ഭേദപ്പെട്ട പ്രകടനം നടത്തിയ പാലക്കാട്ടുകാരന് കൃഷ്ണചന്ദ്രന് സാന്നിധ്യം അറിയിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: