Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണലിനും അത്‌ലറ്റികോ മാഡ്രിഡിനും പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:12 pm IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ആഴ്‌സണലിനും നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡിനും അട്ടിമറി തോല്‍വി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ മൊണാക്കോയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തത്. എവേ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് ബയേര്‍ ലെവര്‍ക്യൂസനോടാണ് കീഴടങ്ങിയത്.

മൊണാക്കോയോടേറ്റ അപ്രതീക്ഷിത കനത്ത തിരിച്ചടി ആഴ്‌സണലിന്റെ ക്വാര്‍ട്ടര്‍ സാധ്യതകളാണ് ഏറെക്കുറെ ഇല്ലാതാക്കിയത്. രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെയെങ്കിലും വ്യത്യാസത്തില്‍ ആഴ്‌സണലിന് വിജയിക്കാന്‍ കഴിഞ്ഞാലേ ഇനി ക്വാര്‍ട്ടര്‍ പ്രതീക്ഷക്ക് വകയുള്ളൂ. എന്നാല്‍ രണ്ടാം പാദം മൊണാക്കോയുടെ ഹോം ഗ്രൗണ്ടിലാണ്.

പന്ത് കൂടുതല്‍ കൈവശം വെച്ചത് ഗിറൗഡും സാഞ്ചസും മെസ്യൂട്ട് ഓസിലും വെല്‍ബാക്കും ഉള്‍പ്പെട്ട ആഴ്‌സണലായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചത് മൊണാക്കോ താരങ്ങളായിരുന്നു. അവര്‍ പായിച്ച പത്ത് ഷോട്ടുകളില്‍ ഏഴെണ്ണം പോസ്റ്റിന് നേര്‍ക്കായപ്പോള്‍ ആഴ്‌സണലിന് നാലെണ്ണം മാത്രമാണ് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. ഇരുടീമുകളും മികച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ കളിയിലുടനീളം നടത്തിയെങ്കിലും ആദ്യഗോള്‍ പിറക്കാന്‍ 38-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ജോ മൗടീഞ്ഞോയുടെ പാസില്‍ നിന്ന് ജെഫ്രി കോന്‍ഡോഗ്ബിയ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് ഗണ്ണേഴ്‌സ് വലയില്‍ കയറിയത്. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ മൊണാക്കോ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.

പിന്നീട് കളിയുടെ 53-ാം മിനിറ്റില്‍ മൊണാക്കോ ലീഡ് ഉയര്‍ത്തി. ആന്റണി മാര്‍ഷ്യലിന്റെ പാസില്‍ നിന്ന് ഡിമിറ്റര്‍ ബര്‍ബറ്റോവാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ആഴ്‌സണല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖത്ത് ഗണ്ണേഴ്‌സ് താരങ്ങള്‍ പന്തെത്തിച്ചെങ്കിലും മൊണാക്കോ ഗോളിയുടെ മികവും ആഴ്‌സണല്‍ സ്‌ട്രൈക്കര്‍മാരുടെ പിഴവും കൂടിയായതോടെ ഗോള്‍ മാത്രം വിട്ടുനിന്നു. എന്നാല്‍ തുടര്‍ച്ചയായ

മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ ആഴ്‌സണല്‍ ഒരു ഗോള്‍ മടക്കി. ബോക്‌സിന് പുറത്തുനിന്ന് അലക്‌സ് ചേംബര്‍ലെയ്ന്‍ പായിച്ച വലംകാലന്‍ ഷോട്ടാണ് മൊണാക്കോ വലയില്‍ കയറിയത്. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം മൊണാക്കോ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ബെര്‍നാര്‍ഡോ സില്‍വയുടെ പാസില്‍ നിന്ന് യാനിക് ഫെരേരയാണ് ഗണ്ണേഴ്‌സ് വല കുലുക്കിയത്.

അതേസമയം മറ്റൊരു പോരാട്ടത്തില്‍ നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മന്‍ ക്ലബ് ബയേര്‍ ലെവര്‍ക്യൂസന്‍ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 57-ാം മിനിറ്റില്‍ ഹകന്‍ കല്‍ഹാനോഗ്ലുവാണ് ലെവര്‍ക്യൂസന്റെ വിജയഗോള്‍ നേടിയത്. എട്ട് തവണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ കളിച്ച ലെവര്‍ക്യൂസന്റെ ആദ്യ വിജയമാണ് ഇത്. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ആദ്യമായാണ് അത്‌ലറ്റികോ വല കുലുങ്ങുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.