ന്യൂദല്‍ഹി: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി പത്രപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവം തെറ്റിദ്ധാരണയുടെ ഫലമാണെന്നും അത്തരത്തിലെ പ്രശ്‌നങ്ങളെയെല്ലാം മാറ്റിവച്ച് കളിയില്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ ഉപദേശം.
കാര്യങ്ങളെല്ലാം വിരാട് വിശദീകരിച്ചുകഴിഞ്ഞു. ലോകകപ്പാണ് ഇപ്പോള്‍ പ്രധാനം. ഇത്തരത്തിലെ എല്ലാ പ്രശ്‌നങ്ങളെയും നമ്മള്‍ മറക്കേണ്ടതുണ്ട്. ആ വിഷയം അവസാനിപ്പിക്കണം, താക്കൂര്‍ പറഞ്ഞു.
ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കളിക്കാരോടൊന്നും സംസാരിച്ചിട്ടില്ല. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ടീം മാനേജ്‌മെന്റുണ്ടെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പരിശീലനത്തിനുശേഷം മടങ്ങവെയാണ് മാധ്യമപ്രവര്‍ത്തകനോട് കോഹ്‌ലി അപമര്യാദയായി പെരുമാറിയത്.
കാമുകി അനുഷ്‌കാ ശര്‍മ്മയെക്കുറിച്ച് ഒരു ദേശീയ ദിനപത്രത്തില്‍വന്ന വാര്‍ത്തയാണ് താരത്തെ പ്രകോപിപ്പിച്ചത്.
















