സിഡ്നി: നൂറ് ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ച അംപയര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ഇയാന്‍ ഗൗള്‍ഡിനും ഇടം. ഓസ്ട്രേലിയ- ശ്രീലങ്ക ലോകകപ്പ് മുഖാമുഖത്തിലാണ് ഗൗള്‍ഡ് നൂറു മത്സരങ്ങള്‍ തികച്ചത്. അത്തമൊരു നേട്ടം സ്വന്തമാക്കുന്ന 15-ാമത്തെ അംപയര്‍ കൂടിയാണ് അദ്ദേഹം.
2002ലായിരുന്നു ഗൗള്‍ഡ് ഫസ്റ്റ്ക്ലാസ് അംപയര്‍മാരുടെ പാനലില്‍ ഇടംകണ്ടെത്തിയത്. നാലുവര്‍ഷത്തിനുശേഷം ഐസിസിയുടെ എമറേറ്റ്സ് ഇന്റര്‍നാഷണല്‍ പാനലില്‍ ഉള്‍പ്പെടുത്തി. 2006 ജൂണില്‍ ഇംഗ്ലണ്ട്- ശ്രീലങ്ക ഏകദിനം നിയന്ത്രിച്ചുകൊണ്ട് അരങ്ങേറ്റം. 2009ല്‍ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉയര്‍ത്തപ്പെട്ടു.
2007, 2011 ലോകകപ്പുകളിലും ഗൗള്‍ഡ് ഭാഗഭാക്കായിരുന്നു. 2009, 2013 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫിയിലും അംപയറുടെ റോളിലെത്തി. 43 ടെസ്റ്റുകളിലും 29 ട്വന്റി20കളിലും ഗൗള്‍ഡ് മത്സരനിയന്ത്രിതാവായിട്ടുണ്ട്.
കളിക്കാരനെന്ന നിലയിലും ഗൗള്‍ഡിന്റെ പ്രകടനം മോശമായിരുന്നില്ല. 1975 മുതല്‍ 96വരെ വിവിധ കൗണ്ടി ടീമുകളെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന നിലയില്‍ പ്രതിനിധീകരിച്ചു. 1983 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കാക്കാനും നിയോഗമുണ്ടായി. ഏഴു മത്സരങ്ങളില്‍ നിന്ന് 12 പുറത്താക്കലുകളാണ് അന്ന് ഗൗള്‍ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: